കേരളാ ലിറ്റററി ഫോറം യു.എസ്.എ ‘മുട്ടത്തുവര്‍ക്കി അനുസ്മരണം’ വെര്‍ച്വല്‍ (സൂം) പ്ലാറ്റ്ഫോമില്‍ ഡിസംബര്‍ 11നു രാവിലെ 11 മണി മുതല്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം)

ഹൂസ്റ്റണ്‍ : കേരളത്തിലെ സാധാരണക്കാരെ വായനാ ശീലത്തിലേക്ക് നയിക്കുകയും സ്വാധീനിക്കുകയും ചെയ്ത ജനപ്രിയ മലയാള ഭാഷാസാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയുടെ ഒരു അനുസ്മരണം, കേരളാ ലിറ്റററി ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11, ശനി രാവിലെ 11 മുതല്‍ (ന്യൂയോര്‍ക്ക് ടൈം)വെര്‍ച്വല്‍ (സൂം) പ്ലാറ്റ് ഫോറത്തില്‍ നടത്തുകയാണ്. മണ്‍മറഞ്ഞ ഈ ജനകീയ സാഹിത്യകാരന്‍ ശ്രീ മുട്ടത്തുവര്‍ക്കിയുടെ സ്മരണാര്‍ത്ഥം അടുത്തകാലത്ത് ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഒരു സ്റ്റാമ്പ് പ്രകാശനം ചെയ്യുകയുണ്ടായി. കേരളാ ലിറ്റററി ഫോറം യുഎസ്എയുടെ ഈ വെര്‍ച്വല്‍ (സൂം) മുട്ടത്തുവര്‍ക്കി സ്മരണാഞ്ജലിയിലേക്ക് ഏവരേയുംസ്വാഗതം ചെയ്യുന്നു.

ചെറുകഥകള്‍, നോവലുകള്‍, നീണ്ടകഥകള്‍, ലേഖനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, സിനിമാ തിരക്കഥകള്‍ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ല്‍ പരം കൃതികളാണ് ശ്രീ മുട്ടത്തുവര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്‍റെ പേരിലുള്ളത്.

മുട്ടത്തുവര്‍ക്കിയുടെ ഏതാനും ചില കൃതികളിലൂടെയെങ്കിലും ഒരു ഓട്ട പ്രദക്ഷിണം നടത്തുകയാണുദ്ദേശം. സാഹിത്യകാരډാര്‍ക്കും, ഭാഷാപ്രേമികള്‍ക്കും, വായനക്കാര്‍ക്കും മുട്ടത്തുവര്‍ക്കി കൃതികളെ പറ്റി അനുസ്മരിക്കാനും ഹ്വസ്വമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും യോഗത്തില്‍ അവസരമുണ്ടായിരിക്കും. കേരളത്തിലും, യു.എസിലുമുള്ള മുട്ടത്തുവര്‍ക്കിയുടെ ഏതാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ അനുഭവങ്ങള്‍ സദസ്യരുമായി പങ്കുവയ്ക്കുന്നതായിരിക്കും. അതില്‍ പ്രഗല്‍പ്പരായ സാഹിത്യകാരും പത്രമാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

ആസ്വാദകര്‍ക്കായി മുട്ടത്തുവര്‍ക്കി കഥയും തിരക്കഥയുമെഴുതിയ ജ്ഞാനസുന്ദരി, ഇണപ്രാവുകള്‍, പട്ടുതൂവാല, സ്ഥാനാര്‍ത്ഥി സാറാമ്മ, വെളുത്ത കത്രീന, ചട്ടമ്പികവല, കരകാണാക്കടല്‍, ലൈന്‍ ബസ്, ലോറാ നീ എവിടെ, മയിലാടുംകുന്ന്, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, തെക്കന്‍കാറ്റ്, തുടങ്ങിയ പഴയകാല സിനിമാഗാനങ്ങളുടെ വീഡിയോ ആവിഷ്കരണങ്ങള്‍ കൂടെ അനുസ്മരണ പ്രസംഗങ്ങള്‍ക്കിടയില്‍ ദര്‍ശിക്കാവുന്നതാണ്.

അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനായെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരുമായും എഴുത്തുകാരുമായി ഹ്രസ്വമായ അഭിമുഖങ്ങള്‍, റൗണ്ട് ടേബിള്‍ സംഭാഷണങ്ങള്‍, ഓപ്പണ്‍ ഫോറം എല്ലാം ഈ വെര്‍ച്വല്‍ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും. അതിനായി ഓരോരുത്തരേയും പ്രത്യേകമായി ക്ഷണിക്കാന്‍ പറ്റിയിട്ടില്ല. ഈ പത്രക്കുറിപ്പ് അവര്‍ക്കുള്ള പ്രത്യേകമായ ക്ഷണക്കത്തായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏതാണ്ട് മൂന്നരമണിക്കൂര്‍ വരെ നീണ്ടുപോകുന്ന ഈ ഓപ്പണ്‍ ഫോറ അനുസ്മരണ പരിപാടികള്‍ക്കിടയില്‍ കൊടുക്കുന്ന അറിയിപ്പുകളും അനൗണ്‍സ്മെന്‍റുകളും പങ്കെടുക്കുവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഡിസംബര്‍ 11നു ശനിരാവിലെ 11 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്11എ.എം.എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്‍റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ഡിസംബര്‍ 11നു ശനി വൈകുന്നേരം 9.30 മുതല്‍ ആയിരിക്കും ‘സും’ മീറ്റിംഗ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി. ജോര്‍ജ്ജ് 281-741-9465, സണ്ണി വള്ളിക്കളം 847-722-7598, ജോസഫ് പൊന്നോലി 832-356-7142, തോമസ് ഒലിയാന്‍കുന്നേല്‍ 713-679-9950, സജി കരിമ്പന്നൂര്‍ 813-401-4178, തോമസ് കൂവള്ളൂര്‍ 914-409-5772, കുഞ്ഞമ്മ മാത്യു 281-741-8522, ജോര്‍ജ് പാടിയേടം 914-419-2395.

ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

Date & Time: December 11, Saturday 11 AM (Eastern Time – New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment