ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ അനുവദിച്ചു

ഇസ്ലാമാബാദ്: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും ജീവൻരക്ഷാ മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ ഇന്ത്യക്ക് വെള്ളിയാഴ്ച അനുമതി നൽകി.

“മാനുഷിക ആവശ്യങ്ങൾക്കായി അസാധാരണമായ സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്ന് വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് 50,000 മെട്രിക് ടൺ ഗോതമ്പും ജീവൻ രക്ഷാ മരുന്നുകളും കൊണ്ടുപോകാൻ അനുവദിക്കാനുള്ള പാക്കിസ്താന്റെ തീരുമാനത്തെ കൂടുതൽ സുഗമമാക്കുന്നതിന്, ഗതാഗതത്തിനായി വാഗാ അതിർത്തി മുതൽ ടോർഖാം വരെ അഫ്ഗാൻ ട്രക്കുകൾ ഉപയോഗിക്കാൻ അനുവദിക്കാനും തീരുമാനിച്ചു.,” വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വാഗാ വഴി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ഇന്ത്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി തീരുമാനം അറിയിച്ചിരുന്നു. നിർദ്ദിഷ്ട മാനുഷിക സഹായം സുഗമമാക്കുന്നതിനുള്ള പാക്കിസ്താന്‍ സർക്കാരിന്റെ പ്രതിബദ്ധതയും ഗൗരവവും ഇത് പ്രകടമാക്കുന്നു.

അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായം വേഗത്തിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇന്ത്യൻ ഗവൺമെന്റിനോട് പാക് സര്‍ക്കാര്‍ അഭ്യർത്ഥിച്ചു.

അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിക്ക് ശേഷം, മരവിപ്പിച്ച സ്വത്തുക്കൾ പുനഃസ്ഥാപിക്കാൻ താലിബാൻ സർക്കാർ അന്താരാഷ്ട്ര സംഘടനകളോട് അഭ്യർത്ഥിച്ചത് ഇവിടെ പ്രസക്തമാണ്.

അതേസമയം, അഫ്ഗാനിസ്ഥാനെ സമയബന്ധിതമായി സഹായിച്ചില്ലെങ്കിൽ അവിടെ സ്ഥിതി കൂടുതൽ വഷളാകുമെന്നും എല്ലാ രാജ്യങ്ങളും അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്നും ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment