ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു

ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ഡലവേർ വാലി ജോജോ കോട്ടൂരിനെ നാമനിർദേശം ചെയ്തു.

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയനിൽ ന്യൂജേഴ്സി, പെൻസിൽവാനിയ, ഡെലവേര്‍ എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനകളാണ്
പ്രവർത്തിക്കുന്നത്.

ജോജോ കോട്ടൂർ ഫിലാഡൽഫിയയിലെ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്. കലയുടെ പ്രസിഡന്റ്, എസ് എം സി സി നാഷണൽ പി ആർ ഓ, മിഡ് അറ്റ്‌ലാന്റിക് റീജിയണൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച മികവുമായാണ് ആർ വി പി സ്ഥാനത്തേക്ക് എത്തുവാൻ ആഗ്രഹിക്കുന്നത്. ജോജോ കോട്ടൂർ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ്. കേരളത്തിൽ ബാലജനസഖ്യത്തിലൂടെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും സംഘടനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ജോജോ. ചങ്ങനാശേരി എസ് ബി കോളേജിൽനിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും എൻ. ഐ. ഐ. ടി യിൽ നിന്നും സിസ്റ്റം അനലറ്റിക്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment