റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ല: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ലോക്‌സഭയെ അറിയിച്ചു.

“സ്‌റ്റേഷൻ പുനർവികസന പരിപാടിക്ക് കീഴിൽ ഭൂമിയും എയർ സ്‌പേസും ഉപയോഗിക്കുന്നതിനുള്ള പാട്ടാവകാശം നിർദ്ദിഷ്‌ട കാലയളവിലേക്ക് സ്വകാര്യ കക്ഷികൾക്ക് കൈമാറും. അങ്ങനെ സൃഷ്‌ടിച്ച ആസ്തികൾ നിർദ്ദിഷ്ട ലൈസൻസ് കാലയളവ് പൂർത്തിയാക്കിയ ശേഷം റെയിൽവേയ്ക്ക് തിരികെ നൽകും,” അദ്ദേഹം തന്റെ മറുപടിയിൽ പറഞ്ഞു. റെയിൽവേ ഭൂമിയുടെ ഉടമസ്ഥാവകാശം റെയിൽവേക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സ്റ്റേഷനുകളോ ട്രെയിനുകളോ റെയിൽവേയുടെ സ്വത്തുക്കളോ സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ റെയിൽവേയുടെ സം‌വിധാനമുപയോഗിച്ച് പാസഞ്ചർ ട്രെയിൻ സർവീസുകളൊന്നും സ്വകാര്യ കമ്പനികൾ നടത്തുന്നില്ലെന്നും റെയിൽവേ മന്ത്രി ലോക്സഭയെ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment