മെസ്മറൈസിംഗ് ദുബൈ പ്രകാശനം ചെയ്തു

ദോഹ: ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്രവിവരണ ഗ്രന്ഥമായ മെസ്മറൈസിംഗ് ദുബൈ കോഴിക്കോട് അല്‍ഹിന്ദ് ടവറില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ വത്സരാജ്, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്.

അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ടി.സി ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.സി അഹമ്മദ്, അധ്യാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബന്ന ചേന്ദമംഗല്ലൂര്‍, ടി.സി മുഹമ്മദ് ഇല്ല്യാസ് തേഞ്ഞിപ്പലം, ജൗഹറലി തങ്കയത്തില്‍, അല്‍ഹിന്ദ് കോര്‍പറേറ്റ് ഡയറക്ടര്‍ കെ.പി നൂറുദ്ധീന്‍, ഫില്‍സ ഹോളിഡേയ്‌സ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News