ഐഎസ്‌എല്‍ 2021-22: ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും സമനില

വാസ്കോ: ഐഐഎസ്എല്ലിലെ പതിനാറാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പോയിന്റ് പങ്കിട്ടു. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം ചെന്നൈയുടെ ആദ്യ സമനിലയാണിത്. ജയിക്കാനായില്ലെങ്കിലും ഏഴു പോയിന്റുമായി ചെന്നൈയ്‌ക്ക് ലീഗ് കിരീടം നേടാനായി. ഈസ്റ്റ് ബംഗാളാവാട്ടെ സീസണിലെ ആദ്യത്തെ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. നേരത്തേ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ ഈസ്റ്റ് ബംഗാള്‍ ഒന്നില്‍ സമനിലയും വഴങ്ങിയിരുന്നു.

ചെന്നൈയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കാൻ ചെന്നൈയ്ക്ക് സാധിച്ചു. പത്താം മിനിറ്റിൽ ചെന്നൈ ഗോൾകീപ്പറെ ആദ്യമായി പരീക്ഷിച്ചു. വലതു വിങിലൂടെ കുതിച്ചെത്തി ലാലിയന്‍സുവാല ചാങ്‌തെ തൊടുത്ത ഷോട്ട് സുവം സെന്‍ ബ്ലോക്ക് ചെയ്തിട്ടു. വീണ്ടും ബോള്‍ ലഭിച്ച ചാങ്‌തെ ചില ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് വീണ്ടും ഷോട്ടിനു ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ബോള്‍ ജെറി ലാല്‍റിന്‍സുവാലയ്ക്കു ലഭിച്ചു. പക്ഷെ അദ്ദേഹം പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.

തുടര്‍ന്നും ചെന്നൈ ഇരമ്പിക്കളിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഉറച്ചുനിന്നു. 20ാം മിനിറ്റില്‍ ചെന്നൈയ്ക്കു വീണ്ടുമൊരു ഗോളവസരം. ഇടതു വിങില്‍ നിന്നും റഹീം അലിയായിരുന്നു ചരടുവലിച്ചത്. അദ്ദേഹം ബോക്‌സിലേക്കു നല്‍കിയ ബോളില്‍ ചാങ്‌തെയുടെ ഗോള്‍ശ്രമം ബ്ലോക്ക് ചെയ്യപ്പെട്ടു. പന്ത് ലഭിച്ച മിര്‍ലാന്‍ മുര്‍സേവ് വീണ്ടും ചാങ്‌തെയ്ക്കു പാസ് ചെയ്തു. ഇത്തവണ പക്ഷെ ചാങ്‌തെയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു.

അഞ്ചു മിനിറ്റിനകം ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങേണ്ടതായിരുന്നു. പക്ഷെ കഷ്ടിച്ചു അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. വലതു വിങിലൂടെ പറന്നെത്തി ചാങ്‌തെ നല്‍കിയ ക്രോസ് അനിരുദ്ധ് ഥാപ്പയെ ലക്ഷ്യമിട്ടായിരുന്നു. പക്ഷെ അതിനു മുമ്പ് ജോയ്‌നര്‍ ലൊറേനോ ഇടപെട്ടു അപകമടമൊഴിവാക്കി. താരത്തിന്റെ ക്ലിയറന്‍സ് കോര്‍ണറിലാണ് കലാസിച്ചത്. ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ ബോക്‌സിനരികില്‍ നിന്നും ചാങ്‌തെ നല്‍കിയ പാസ് ബംഗാള്‍ താരം ആമിര്‍ ഡെര്‍വിവെച്ച് കാലുകള്‍ കൊണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. കാലില്‍ തട്ടിയ ബോള്‍ ഭാഗ്യം കൊണ്ടാണ് സ്വന്തം വലയില്‍ കയറാതെ പോയത്. വലയുടെ പുറത്ത് ബോള്‍ പതിക്കുകയായിരുന്നു.

ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ചെന്നൈ ഗോൾ നേടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, കിട്ടിയ അവസരങ്ങൾ മുതലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. 59-ാം മിനിറ്റിൽ ചെന്നൈയ്‌ക്ക് ഒരു അവസരം കൂടി നഷ്ടമായി. അവസാന നിമിഷങ്ങളിൽ മാത്രമാണ് ഈസ്റ്റ് ബംഗാൾ ഭാഗത്ത് നിന്ന് ചെറിയ ചലനങ്ങൾ കണ്ടത്. എന്നാൽ ലഭിച്ച പകുതി അവസരങ്ങളിൽ ലക്ഷ്യത്തിലെത്താനും അവർക്കായില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News