‘ഇന്നലെ കണ്ട നിരാശരായ കോൺഗ്രസല്ല ഇത്; എല്ലാം ഞാനാണെന്ന മനോഭാവത്തിന് കാലം നല്‍കിയ തിരിച്ചടി: കെ സുധാകരന്‍

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ബോർഡ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമര്‍ശനം.

“കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ… ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല… ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല, മുന്നോട്ട്…” സുധാകരൻ പറഞ്ഞു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് സുധാകരന്റെ വിമർശനം എന്നത് ശ്രദ്ധേയമാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് വിജയം നേടിയത്. മത്സരിച്ച 12 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.

”ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും! കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!! ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി…,” സുധാകരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment