ഫൊക്കാന ഡാളസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

ഗാര്‍ലന്റ് (ടെക്സസ്): ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (FOKANA) യുടെ ടെക്‌സസ് റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ നാലാം തീയതി ഗാര്‍ലന്റിലുള്ള ഡാളസ് മലയാളി അസ്സോസിയേഷന്‍ ഹാളില്‍ വെച്ച് നടന്നു.

റീജനല്‍ വൈസ് പ്രസിഡന്റ് (ടെക്‌സസ്) ഷൈജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജോര്‍ജ് വറുഗീസ് ഏവരേയും സ്വാഗതം ചെയ്തു. നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ബെന്‍സന്‍ പാലമലയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. 2023-ല്‍ ഫ്‌ളോറിഡയില്‍ വെച്ചു നടക്കുന്ന കണ്‍വന്‍ഷനിലേക്ക് പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, ഉപദേശക സമിതി ചെയര്‍മാന്‍ ജോസഫ് കുരിയാപ്പുറം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത, മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, തോമസ് ചെല്ലേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മാത്യു മത്തായി, മാത്യു കോശി എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാനന്ദകരമായിരുന്നു. ജെയ്‌സി ജോര്‍ജ് യോഗത്തില്‍ എംസിയായിരുന്നു. ബെന്‍സന്‍ പാലമലയില്‍ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment