കുട്ടികളില്‍ നാഡീസംബന്ധമായ രോഗങ്ങൾ വര്‍ദ്ധിച്ചുവരുന്നതായി ഐ‌എപി വിദഗ്ധര്‍

കൊച്ചി: ശിശുമരണനിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിട്ടും, കുട്ടികളിൽ നാഡീസംബന്ധമായ രോഗങ്ങൾ വർദ്ധിച്ചു വരുന്നതായി ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ചാപ്റ്റർ (ഐഎപി) പറയുന്നു. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യം തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങളും ഭാരക്കുറവും പൊണ്ണത്തടിയും കേരളത്തിൽ വർധിച്ചുവരുന്നതായി അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കേരളത്തിലെ വാർഷിക സമ്മേളനത്തിൽ ചര്‍ച്ചാവിഷയമായി.

ഇവയെ ഫലപ്രദമായി നേരിടുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ഐഎപി കേരള ഘടകം ആവിഷ്‌കരിക്കും. ഇന്ത്യയിലെ 80 ശതമാനം കുട്ടികളിലും കൊറോണ ആന്റിബോഡി കണ്ടെത്തിയതിനാല്‍ ഭൂരിഭാഗം കുട്ടികള്‍ക്കും കൊറോണ വന്നുപോയിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ സാര്‍വ്വത്രിക വാക്‌സിനേഷനു പകരം അനുബന്ധ രോഗമുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതികളാണ് ഇനി ആവിഷ്‌കരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.

ഐഎപി കേരളയുടെ സുവർണ ജൂബിലി ആഘോഷവും വാർഷിക സമാപന സമ്മേളനവും കൊച്ചി ഐഎംഎ ഹൗസിൽ നടന്നു.
പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. വിവിൻ എബ്രഹാം, ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. മുഹമ്മദ് ഇസ്മായിൽ, ഡോ. എം. നാരായണൻ, ഡോ.സണ്ണി സെബാസ്റ്റ്യൻ, ഡോ. ഒ. ജോസ്, ഡോ.എബ്രഹാം കെ.പോൾ, ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ഡോ. ജെയ്സൺ സി. ഉണ്ണി, ഡോ. ടി.വി. രവി, ഡോ. എം.എ. നൗഷാദ്, ഡോ. രേഖാ സഖറിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment