ഷേർലി നൈനാൻ നിര്യാതയായി

ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് നൈനാൻ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേർലി നൈനാൻ (69) നിര്യാതയായി. പരേത കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്.

മക്കൾ: ഡോ. ആൻസൽ സ്റ്റിനി നൈനാൻ (അജ്‌മാൻ, യുഎഇ), ഓസ്കർ സി. നൈനാൻ (ദോഹ, ഖത്തർ), ആഗ്‌നസ് നൈനാൻ (ചിക്കാഗോ).

മരുമക്കൾ: ഡോ. ടോണി ഫിലിപ്പ്, ചെറുവാഴക്കുന്നേൽ, റാന്നി (അജ്‌മാൻ, യുഎഇ), അശ്മിതാ തോമസ്, കൊട്ടുപ്പള്ളിൽ (എറണാകുളം), സൂരജ് വി. മാത്യു, തൈക്കടവിൽ, തിരുവനന്തപുരം (ചിക്കാഗോ).

കൊച്ചുമക്കൾ: ഡാരെൻ, ഡിലൻ, സോയി, ഇഷ്‌വി, ലൂക്കാ,

സഹോദരങ്ങൾ : ഷാജി പി. ജോർജ് (കല്ലൂപ്പാറ), പരേതയായ ഷൈല.

ശവസംസ്കാര ശുശ്രൂഷകൾ: ഡിസംബർ 8 ന് ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും ദേവാലയത്തിലെ ശുശ്രൂഷകൾ 2.30 മണിക്ക് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ നടത്തപ്പെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

അടൂർ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിയ്ക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് മാത്യു (ഹൂസ്റ്റൺ) 281 777 9480, സൂരജ് (ചിക്കാഗോ) 848 391 5579.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment