മണ്ണാർക്കാട് : അട്ടപ്പാടിയിലെ ശിശു മരണം അടക്കമുള്ള ആരോഗ്യ, ഭൂമി, തൊഴിൽ,കൃഷി, റോഡ് സംബന്ധിച്ച വിഷയങ്ങളിൽ അട്ടപ്പാടി സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വെൽഫെയർ പാർട്ടി നിവേദനം നൽകി. ജില്ലാ സെക്രട്ടറി കെ.വി അമീർ, മണ്ഡലം കമ്മിറ്റി അംഗം സിദ്ദീഖ് കുന്തിപ്പുഴ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അടക്കമുള്ള നേതാക്കൾ അട്ടപ്പാടി ഊരുകൾ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി ആദിവാസികളോടും അട്ടപ്പാടിയോടുമുള്ള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തിരുന്നു. തുടർ സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് പോവുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news