‘ബാബരി മസ്ജിദ് മധുരയിൽ ആവർത്തിക്കാൻ അനുവധിക്കില്ല’: വെൽഫെയർ പാർട്ടി ജില്ലാ പ്രതിഷേധ സംഗമം

പാലക്കാട്: സംഘ്പരിവാർ ഭീകരതക്കെതിരെ ഡിസംബർ 6-ന് ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാന്റ്  പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരിപാടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ അർത്ഥത്തിലും തകർക്കുന്ന സംഘ്പരിവാർ നെതിരെ മതേതര സംവിധാനങ്ങൾ പാർട്ടികൾ ഒന്നിക്കണമെന്ന് ഇ.സി ആയിഷ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.എസ് അബു ഫൈസൽ അദ്ധ്യക്ഷതയും, ജില്ലാ ജനറല്‍ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം.ഹമീദ്, മദ്യനിരോധന സമിതിയുടെ നേതാവ് എ.കെ.സുൽത്താൻ, ജനതാദൾ ജില്ലാ സെക്രട്ടറി ബഷീർ, ആദിവാസി സംരക്ഷണ സമിതി നേതാവ് നീലിപ്പാറ മാരിയപ്പൻ, മനുഷ്യവകാശ പ്രവർത്തകൻ റെയ്മണ്ട് ആന്റണി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് പ്രസിഡന്റ് ഹാജറ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

ജില്ലാ നേതാക്കളായ എ. ദിൽഷാദലി, കെ.വി അമീർ, സെയ്ദ് ഇബ്രാഹിം, ആസിയ റസാഖ്, മജീദ് തത്തമംഗലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment