മെഡിക്കൽ പരിശോധനയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ മയക്കു മരുന്ന് നൽകി 2 സ്കൂൾ മാനേജർമാർ പീഡിപ്പിച്ചു

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പത്താം ക്ലാസിലെ 17 വിദ്യാർത്ഥിനികളെ വൈദ്യപരിശോധന നടത്താനെന്ന പേരിൽ രണ്ട് സ്കൂൾ മാനേജർമാർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. രണ്ട് മാനേജർമാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നവംബർ 18ന് ജില്ലയിലെ പുർകഴിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

രണ്ട് പ്രതികൾ രാത്രി ജിജിഎസ് ഇന്റർനാഷണൽ സ്‌കൂളിലാണ് സംഭവം നടന്നത്. ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി പെൺകുട്ടികൾ അബോധാവസ്ഥയിലായ ശേഷം പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണവിധേയരായ സ്‌കൂൾ മാനേജർമാരെ രക്ഷിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ആരോപിച്ചു.

സ്‌കൂൾ മാനേജർമാരുടെ പേരിൽ കിംവദന്തികൾ പ്രചരിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ആരോപിച്ച് കേസെടുത്ത് പ്രാദേശിക മാധ്യമപ്രവർത്തകനെ സമ്മർദ്ദത്തിലാക്കാൻ പോലീസ് ശ്രമിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു. രണ്ടാഴ്ചയ്‌ക്ക് ശേഷം ഒരു പ്രാദേശിക ബിജെപി നേതാവ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സംഭവം പരസ്യമാകുന്നത്.

പരീക്ഷയിൽ തോൽക്കുമെന്ന് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ മാതാപിതാക്കളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

സംഭവം നടന്നതിന്റെ പിറ്റേന്ന് സ്‌കൂളിൽ പോകുന്നത് നിർത്തി ഇരകൾ രക്ഷിതാക്കളോട് തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചു. പെൺകുട്ടികൾ പറയുന്നതനുസരിച്ച്, തങ്ങൾ തയ്യാറാക്കിയ ഭക്ഷണം മാനേജർമാർ വലിച്ചെറിയുകയും അവർക്കായി പുതിയ ഭക്ഷണം ഉണ്ടാക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment