മിലൻ വാർഷികാഘോഷവും കഥാപുരസ്‌കാര വിതരണവും ഡിസംബർ 12 ന്

മിഷിഗൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക സംഘടനയായ മിഷിഗൻ മലയാളി ലിറ്റററി അസോസിയേഷന്റെ (മിലൻ) ഇരുപത്തൊന്നാം വാർഷികാഘോഷ ഉദ്ഘാടനവും, മിലൻ അമേരിക്കൻ മലയാളികൾക്കായി നടത്തിയ ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും, പ്രശസ്ത കഥാകാരനും ആഖ്യായികാരചയിതാവുമായ ടി.ഡി രാമകൃഷ്ണൻ നിർവ്വഹിക്കും.

ഡിസംബർ 12 ഞായറാഴ്ച വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8.30 നു സൂമിൽ നടക്കുന്ന ചടങ്ങിൽ, പ്രശസ്ത സാഹിത്യകാരനും, നിരൂപകനുമായ ഡോ. ജോർജ് ഓണക്കൂർ ചെറുകഥാ പുരസ്കാര വിധി നിർണ്ണയം അവലോകനം ചെയ്തു സംസാരിക്കും. വാഗ്മിയും, എഴുത്തുകാരിയും, മലയാളം അദ്ധ്യാപികയുമായ ഡോ. സി. ഉദയകല, മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ബി മുരളി എന്നിവർ ആശംസകളർപ്പിച്ചും സംസാരിക്കും.

ഷാജു ജോൺ, റഫീഖ് തറയിൽ, ഷാജൻ ആനിത്തോട്ടം എന്നിവരാണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയത്. ഒന്നാം സ്ഥാനം നേടിയ കഥക്ക് ഡട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോണ്‍സര്‍ ചെയ്യുന്ന 501ഡോളറും പ്രശസ്തി പത്രവും ശിൽപ്പവും, രണ്ടാം സമ്മാനം നേടിയ കഥക്ക് ജനനി ഓൺലൈൻ മാസിക നൽകുന്ന 351 ഡോളറും പ്രശസ്തിപത്രവും, ശിൽപ്പവും ലഭിക്കും. മൂന്നാം സമ്മാനമായ 151 ഡോളറും പ്രശസ്തി പത്രവും ശില്പവും മാത്യു ചരുവിലാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചടങ്ങിൽ എല്ലാ മലയാളി സുഹൃത്തുക്കളും സഹൃദയരും താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്ക് വഴി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മിലൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്ര ട്ടറിഅബ്ദുൽ പുന്നയൂർക്കുളം, ആക്ടിംഗ് സെക്രട്ടറി ജെയിൻ മാത്യു കണ്ണച്ചാംപറമ്പിൽ, വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ സതീഷ് മാടമ്പത്ത്, പുരസ്കാര സമിതി ചെയർമാൻ സലിം ഐഷ എന്നിവർ അഭ്യർത്ഥിച്ചു.

മീറ്റിംഗ് ലിങ്ക്: 826 6628 5009
പാസ്സ്‌കോഡ്: 732770
ഡിസംബർ 12 ഞായറാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8.30

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment