അഫ്ഗാനിസ്ഥാനിലെ കുട്ടികൾക്കുള്ള മെഡിക്കൽ സാമഗ്രികളുടെ ചരക്ക് ഇന്ത്യ അയച്ചു

കാം എയർ വിമാനത്തിൽ ഇന്ത്യ ശനിയാഴ്ച കാബൂളിലേക്ക് മെഡിക്കൽ സപ്ലൈസിന്റെ അടിയന്തര ചരക്ക് അയച്ചു. വെള്ളിയാഴ്ച 10 ഇന്ത്യക്കാരെയും 94 അഫ്ഗാനികളെയും കാബൂളിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്ന കാം എയറിന്റെ മടക്ക വിമാനത്തിലാണ് ചരക്ക് അയച്ചതെന്ന് അധികൃതർ പറഞ്ഞു. ഈ മരുന്നുകൾ കാബൂളിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധികൾക്ക് കൈമാറുമെന്നും കാബൂളിലെ ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നൽകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

വെള്ളിയാഴ്ച, കാബൂളിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള പ്രത്യേക കാം എയർ വിമാനം, ഇന്ത്യൻ സർക്കാർ ചാർട്ടര്‍ ചെയ്ത് 10 ഇന്ത്യക്കാരെയും അഫ്ഗാൻ ന്യൂനപക്ഷ സമുദായത്തിലെ സിഖ്, ഹിന്ദു അംഗങ്ങളും ഉൾപ്പെടെ 94 അഫ്ഗാനികളെയും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ചില സിഖ് മതപരമായ പുരാവസ്തുക്കളും ചില പുരാതന ഹിന്ദു കൈയെഴുത്തുപ്രതികളും അവര്‍ കൂടെ കൊണ്ടുവന്നിരുന്നു.

“ഓപ്പറേഷൻ ദേവി ശക്തി” പ്രകാരം, ആകെ 669 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചു. ഇതിൽ 448 ഇന്ത്യക്കാരും 206 അഫ്ഗാനികളും ഉൾപ്പെടുന്നു. ഇവരില്‍ അഫ്ഗാൻ ഹിന്ദു/സിഖ് ന്യൂനപക്ഷ സമുദായാംഗങ്ങളും ഉൾപ്പെടുന്നു. 438 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 565 പേരെ ഒഴിപ്പിച്ചു.

പാക്കിസ്ഥാൻ വഴി റോഡ് മാർഗം അഫ്ഗാനിസ്ഥാനിലേക്ക് 50,000 മെട്രിക് ടൺ ഗോതമ്പും ഇന്ത്യ അയയ്ക്കുന്നുണ്ട്. പാക്കിസ്താന്‍ ഇന്ത്യൻ ട്രക്കുകളെ തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അനുവദിക്കാത്തതിനാൽ അഫ്ഗാൻ ട്രക്കുകളാണ് ഗോതമ്പ് കൊണ്ടുപോകുന്നത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment