ഇന്ത്യന്‍ അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാന്റ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

മെരിലാന്റ്: മെരിലാന്റ് ഡമോക്രാറ്റിക്ക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ്മൂര്‍ ലഫ്റ്റനന്റ് വര്‍ണ്ണറായി തന്റെ കൂടെ മത്സരിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുത്തു. മെരിലാന്റ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമാണ്. മെരിലാന്റ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണറായിരിക്കും മില്ലറെന്ന് വെസ്മൂര്‍ അറിയിച്ചു.

2010 മുതല്‍ 2018 വരെ മെരിലാന്റ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസിലേക്ക് മില്ലര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനും, കുടുംബ കലഹത്തിനിരയാവര്‍ക്കും ആശാ സങ്കേതമാണ് മില്ലറെന്നും വെസ്മൂര്‍ അഭിപ്രായപ്പെട്ടു.
മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആന്റ് ട്രാന്‍സ് പോര്‍ട്ടേഷന്‍ എന്‍ജിനീയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ച ഇവര്‍ ആദ്യമായി മേരിലാന്റ് ഹൗസിലേക്ക് 2010 ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇമ്മിഗ്രന്റ് എന്ന പദവി ഇവര്‍ക്കായിരുന്നു.

7 വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 1964 നവംബര്‍ 6ന് ഹൈദ്രാബാദിലായിരുന്നു ഇവരുടെ ജനനം. മിസ്സോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.

ഗവര്‍ണ്ണറോടൊപ്പം മത്സരിക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മില്ലര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment