2021 ലെ വനിതകള്‍ക്കായുള്ള 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു.എസ്.ടി; എക്‌സംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍ ബഹുമതിയും യു.എസ്.ടിക്ക്

പ്രമുഖ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ അവതാറും, സെറാമൗണ്ടും ചേര്‍ന്നാണ് യു.എസ്ടിക്ക് പുരസ്‌ക്കാരം നല്‍കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കുന്നത്.

തിരുവനന്തപുരം | പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി തുടര്‍ച്ചയായി മൂന്നാം തവണയും സ്ത്രീകള്‍ക്കുള്ള 100 മികച്ച തൊഴിലിടങ്ങില്‍ ഒന്നായി തെരഞ്ഞടുക്കപ്പെട്ടു. ലിംഗപരമായ വൈവിധ്യം, സമത്വം, മതിയായ ഉള്‍പ്പെടുത്തല്‍ എന്നീ കാര്യങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.എസ്.ടിയെ ഈ അതുല്യ ബഹുമതിക്ക് അര്‍ഹമാക്കിയത്. ജോലിസ്ഥലത്ത് മതിയായ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കായുള്ള ‘എക്‌സംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍’ അംഗീകാരവും യു.എസ്.ടിക്കാണ്. രാജ്യത്തെ പ്രമുഖ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ അവതാറും അമേരിക്കയില്‍ ഇതേ മേഖലയിലെ സജീവ സാന്നിധ്യമായ സെറാമൗണ്ടും ( നേരത്തേ വര്‍ക്കിംഗ് മദര്‍ മീഡിയ) ചേര്‍ന്നാണ് യു.എസ്ടിക്ക് ഈ പുരസ്‌ക്കാരം നല്‍കിയത്. തുടര്‍ച്ചായി ആറാം തവണയാണ് ഇരുവരും സംയുക്തമായി രാജ്യത്തെ വനിതകള്‍ക്കായുള്ള മികച്ച തൊഴിലിടത്തിനായി അംഗീകാരം നല്‍കുന്നത്.

ബെസ്റ്റ് കമ്പനീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ ( ബി.സി.ഡബ്ല്യൂ.ഐ ) എന്ന ഈ മല്‍സരത്തില്‍ ലോകമെമ്പാടുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 330 ലധികം കമ്പനികള്‍ പങ്കെടുത്തു. വൈവിധ്യം, സ്ത്രീപ്രാതിനിധ്യം, തലമുറ, അംഗവൈകല്യമുള്ളവര്‍, എല്‍.ജി.ബി.ടി.ക്യൂ തുടങ്ങിയ നിരവധി ഘടകങ്ങളാണ് അംഗീകാരത്തിനായി പരിഗണിച്ചത്.

പ്രസവം, വയോജന സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയില്‍ മാത്രം ഒതുങ്ങാതെ ജീവനക്കാര്‍ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കുന്ന കാര്യത്തിലും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ജോലിസമയം, ദൂരസ്ഥലങ്ങളിലെ ജോലി, അവധി ദിവസങ്ങള്‍ എന്നിവ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ഏറെ അനുകൂലമായൊരു തൊഴില്‍ സംസ്‌ക്കാരമാണ് യു.എസ്.ടിയില്‍ നിലനില്‍ക്കുന്നത്. നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വ പരിശീലനം, എന്നീ മേഖലകളില്‍ എല്ലാം തന്നെ കമ്പനി വൈവിധ്യവത്ക്കരണം ഉറപ്പാക്കിയിട്ടുണ്ട്. നെറ്റ് വർക്ക് ഓഫ് വിമന്‍ അസോസിയേറ്റ്‌സ് (എന്‍.ഒ.ഡബ്ല്യൂ.യു) യു.എസ്.ടി കരിയര്‍ ആര്‍ക്കിടെക്ചര്‍ ഫ്രെയിംവര്‍ക്ക്, സാങ്കേതിക ലോകത്തെ പ്രതിഭകളെ കണ്ടെടുക്കാനായുള്ള ആഗോള സമ്മേളനമായ ഡി-3, വുമണ്‍ അണ്‍ലിമിറ്റഡ് തുടങ്ങിയ മികച്ച പദ്ധതികള്‍ യു.എസ്.ടിയുടെ മാത്രം പ്രത്യേകതയാണ്. ട്രാന്‍സ്‌ജെന്റര്‍മാരെ നിയമിച്ച ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനികളില്‍ ഒന്നാണ് യു.എസ്.ടി. ഇവര്‍ക്കായി കര്‍വ്ഡ് കളേഴ്‌സ് എന്ന പ്രത്യേക ഗ്രൂപ്പും കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഇംപാക്ട് ഇന്ത്യ എന്ന പദ്ധതിയും യു.എസ്.ടി നടപ്പിലാക്കിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവര്‍ക്കായി ബ്രെയിലി വിത്തൗട്ട് ബോര്‍ഡേഴ്‌സുമായും ശ്രവണ ശേഷി ഇല്ലാത്തവര്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗുമായി സഹകരിച്ചും യു.എസ്.ടി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. സ്റ്റെം മേഖലയില്‍ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിമുക്ത സൈനികര്‍ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനും വിവിധ രാജ്യങ്ങളില്‍ സ്റ്റെപ്പ് ഇറ്റ് അപ്പ് എന്ന പദ്ധതിയും വന്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബപരമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ ജോലിക്കിടയില്‍ ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് യു.എസ്.ടി പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ നല്‍കുകയും ചെയ്യുന്നു.

യു.എസ്.ടിയില്‍ ഡി.ഇ ആന്‍ഡ് ഐ എന്നത് ഒരു ജീവിതശൈലിയാണെന്ന് യു.എസ്.ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനുഗോപിനാഥ് ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ ഭാവി വളരെ ക്രിയാത്മകമായ മാറ്റങ്ങളില്‍ ഊന്നി നിന്ന് കൊണ്ട് വേണം മുന്നോട്ട് പോകാനെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ്.ടിയുടെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി കൂടുതല്‍ മുതല്‍മുടക്ക് ഈ വര്‍ഷവും നടത്തും. തങ്ങളുടെ ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും ഇതിന്റെ നേട്ടങ്ങള്‍ അനുഭവവേദ്യമാകണമെന്നും യു.എസ്.ടി ലക്ഷ്യമിടുന്നതായി മനു ഗോപിനാഥ് അറിയിച്ചു. 2021 ലെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച തൊഴിലിടമായി യു.എസ്.ടിയെ അവതാറും സെറാമൗണ്ടും പരിഗണിച്ചത് ലോകത്തിലെ വൈവിധ്യവും സമത്വവും എല്ലാവരേയും ഉള്‍ക്കൊള്ളാനുമുള്ള കമ്പനിയുടെ പരിശ്രമങ്ങളുടെ അംഗീകാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ബഹുമതിയോടെ യു.എസ്.ടി ഏറെ അംഗീകരിക്കപ്പെട്ടതായും തങ്ങള്‍ക്ക് ഇത് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും യു.എസ്.ടി ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഹെഡ് അനുകോശി പറഞ്ഞു. സമത്വം, ഉള്‍പ്പെടുത്തല്‍, വൈവിധ്യം എന്നിവയില്‍ കമ്പനി ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടേയും ഭാഗത്ത് നിന്ന് തുറന്ന അഭിപ്രായപ്രകടനങ്ങള്‍ യു.എസ്.ടി സ്വാഗതം ചെയ്യുന്നു. മികവിന്റെ മാര്‍ഗ്ഗത്തിലൂടെ കമ്പനിയുമായി സഹകരിക്കുന്നവരെ ശാക്തീകരിക്കുന്ന കാര്യത്തിലും യു.എസ്.ടി പ്രതിജ്ഞാബദ്ധമാണെന്ന് അനു കോശി വെളിപ്പെടുത്തി.

കമ്പനികള്‍ വൈവിധ്യവും. തുല്യതയും ഇന്‍ക്ലൂഷന്‍ മെച്ച്വരിറ്റിയും പുരോഗമിക്കുന്ന കാര്യത്തില്‍ ബോധപൂര്‍വ്വമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് ഈ വര്‍ഷത്തെ പഠനം ചൂണ്ടിക്കാട്ടുന്നതായി അവതാറിന്റെ സ്ഥാപക അധ്യക്ഷയായ സൗന്ദര്യ രാജേഷ് ചൂണ്ടിക്കാട്ടി. ഇത് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആസ്പദമാക്കിയുള്ളതാണ്. കമ്പനിയുടെ നേതൃത്വപരമായ നിലപാടുകള്‍, ഉള്‍പ്പെട്ടിരിക്കുന്ന വ്യവസായം, ഡി.ഇ.ഐയിലെ അവരുടെ പ്രയാണം എന്നിവയാണ് ഇവ. കഴിഞ്ഞ വര്‍ഷം ഉണ്ടായ കോവിഡ് മഹാമാരിയുടെ പ്രശ്‌നങ്ങള്‍ ഡി.ഇ.ഐ പുരോഗതിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതായും സൗന്ദര്യ രാജേഷ് ചൂണ്ടിക്കാട്ടി. 73 ശതമനാനം പേരും അവരുടെ ഡി.ഇ.ഐ ചെലവില്‍ വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. പല കമ്പനികളുടേയും നേതൃത്വ സ്ഥ്ാനങ്ങളിലും മുതിര്‍ന്ന പദവികളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തിലും അവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്.

ഈ വര്‍ഷത്തെ ബിസിനസ് കള്‍ച്ചര്‍ ടീം പുരസ്‌ക്കാരങ്ങളില്‍ ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തില്‍ യു.എസ്.ടി പുരസ്‌ക്കാരം നേടിയിരുന്നു. മലേഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴിലിടമായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ( ടി.ഇ.ഐ ) അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ, സ്‌പെയിന്‍, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴില്‍ദാതാവായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. 2020 ല്‍ ജോലി ചെയ്യാനുള്ള ലോകത്തെ മികച്ച നൂറ് സ്ഥാപനങ്ങള്‍ക്കുള്ള ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡും കമ്പനിക്ക് ലഭിച്ചു. ആഗോള തലത്തിലെ ആവശ്യങ്ങള്‍ നേരിടുന്നതിനായി യു.എസ്.ടി ആഗോളതലത്തില്‍ പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment