‘ജിന്നയുടെ ലീഗിന് സമാനം’; മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

മുസ്ലീം ലീഗിനെയും ജിന്നയുടെ ലീഗിനേയും താരതമ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇന്ന് ജിന്നയുടെ ലീഗിന്റെ ശൈലിയാണ് കേരളത്തിലെ ലീഗ് പയറ്റുന്നത്. 1946ൽ ബംഗാളിനെ വർഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്ലീം ലീഗാണെന്നും തുടർന്ന് കേരളത്തിൽ ലീഗ് അക്രമം അഴിച്ചുവിട്ടെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.

‘ഹിന്ദുരാജ്യ നയത്തിൽ ലീഗ് മിണ്ടുന്നില്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. മതത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും ഭാഷയുടെയും പേരിലുള്ള വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരാണ് ഇന്ത്യൻ ഭരണഘടന. മുസ്ലീം ലീഗ് അതിന്റെ അന്തസത്തയെ വെല്ലുവിളിക്കാനുള്ള നീക്കത്തിലാണ്. ഈ രാഷ്ട്രീയ സാഹചര്യം മറികടക്കാനാണ് ലീഗ് പച്ചയായ വർഗീയത അഴിച്ചുവിട്ടത്. കോഴിക്കോട്ടെ റാലിയിൽ പച്ചയുടെ വർഗീയ പരാമർശം അതിന്റെ തെളിവാണെന്നും കോടിയേരി ആരോപിച്ചു.

മുസ്ലിം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിന്നയുടെ ലീഗിന്‍റെ ശൈലിയാണ് ഇന്ന് ലീഗ് പയറ്റുന്നത്. 1946ൽ ബംഗാളിനെ വർഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്ലിം ലീഗാണെന്നും അന്നത്തെ അക്രമ ശൈലിയാണ് ലീഗ് കേരളത്തിൽ പ്രയോഗിക്കുന്നതെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.

‘ഹിന്ദുരാജ്യ നയത്തിൽ മിണ്ടാട്ടമില്ലാത്ത ലീഗ്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. മതം, വർണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിന്‍റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്ലിം ലീഗ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന്‌ പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. കോഴിക്കോട്ടെ റാലിയിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞത് അതിന് തെളിവാണെന്നും കോടിയേരി ആരോപിച്ചു.

വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും നേതൃത്വവും നീണ്ടകാലം കയ്യാളിയത് മുസ്ലിംലീഗിന് ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കള്‍ മാറി.

മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ നടപടികള്‍ രാഷ്ട്രീയ മുല്യ ശോഷണത്തിന് ഉദാഹരണമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്. ഇതോ വിഷയത്തിന്റെ തന്നെ മറുപുറമാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്ന മുസ്ലിംലീഗിന്റെ ഗതികേടെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.

രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ്ലീം ലീഗിന്റെ വഖഫ് ബോര്‍ഡ് നിയമനത്തിനെതിരെ കോഴിക്കോട് നടത്തിയ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിവിട്ട നീക്കങ്ങളുടെ സൂചനയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിന്മേലുള്ള അപായമണി മുഴക്കുകയാണെന്നും കോടിയേരി മുന്നറിയിപ്പ് നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment