വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പതൊട്ടിയില്‍ നിന്നും ആഹാരം കഴിച്ചു, മതാവിനെ അറസ്റ്റു ചെയ്തു
November 28, 2013 , പി.പി.ചെറിയാന്

ഹൂസ്റ്റണ്‍ : വിശപ്പകറ്റാന്‍ ആഹാരം ലഭിക്കാതെ മാലിന്യം ഭക്ഷിക്കേണ്ടി വന്ന മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. നവംബര്‍ 22 രാത്രിയില്‍ ഈസ്റ്റ് ഹൂസ്റ്റണിലെ മാക്സി റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.
22-കാരിയും 5 കുട്ടികളുടെ മാതാവുമായ കിംബര്‍ലി റോഡ്രിഗ്സ് ആണ് ഒന്നും, രണ്ടും, മൂന്നും വയസ്സുള്ള മൂന്നു കുട്ടികളെ അപ്പാര്‍ട്ട്മെന്റില്‍ തനിച്ചാക്കി രാത്രി ജോലിക്കു പോയത്. ആഹാരം ലഭിക്കാതെ വിശന്നു വലഞ്ഞ മൂന്നു കുട്ടികളും പുറത്തിറങ്ങി എത്തിയത് അപ്പാര്‍ട്ട്മെന്റിനു പുറകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കുപ്പത്തൊട്ടിക്കരികിലാണ്. ആര്ത്തിയോട അതില്‍ നിന്നും ചീഞ്ഞു നാറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തു കഴിക്കുന്നത് സമീപവാസിയുടെ ശ്രദ്ധയില്‍പെട്ടു. പോലീസില്‍ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസി (സി.പി.എസ്)നെ ഏല്പിക്കുകയും മാതാവിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജാരാക്കുകയും ചെയ്തു.
നവംബര്‍ 27 ബുധനാഴ്ച വീണ്ടും കോടതില്‍ ഹാജരാക്കിയ മാതാവിന്റെ കേസ് ഡിസംബര്‍ 4ന് വാദം കേള്‍ക്കും. 35,000 ഡോളറാണ് ജാമ്യ തുകയായി നിശ്ചയിച്ചിരിക്കുന്നത്.
അമേരിക്കയില്‍ വിഭവസമൃദ്ധമായ താങ്ക്സ്ഗിവിംഗ് പാര്‍ട്ടിക്ക് തയ്യാറെടുക്കുന്ന ജനങ്ങള്‍ സമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന സാധാരാണക്കാരെ വിസ്മരിക്കുന്നു. തീന്മേശയില് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിറച്ചു അതിനു ചുറ്റുമിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഒരു ഒരു നേരത്തെ ആഹാരത്തിനായി കുപ്പത്തൊട്ടികളെ അഭയം പ്രാപിക്കേണ്ടി വരുന്ന പിഞ്ചു പൈതങ്ങളുടെ വേദനയകറ്റുവാന്‍ ശ്രമിക്കുന്നതിലും വലിയ ഒരു താങ്ക്സ് ഗിവിങ്ങ് വേറെയില്ലതന്നെ.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
മാധവന് നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്സി മലയാളികള്‍
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി
ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും, തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്ളോറിഡ പള്ളി പെരുന്നാള്‍ ഏപ്രില്‍ 11,12 തീയതികളില്‍
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ പുരസ്ക്കാരം: സൈമണ്‍ കോട്ടൂര്‍ ആദ്യ സ്പോണ്സര്
ഗുരുദേവ ജയന്തി , ഓണാഘോഷം ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
റബ്ബര്‍ വിലയിടിവ്: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും കര്‍ഷകരെ വഞ്ചിക്കുന്നു- ഇന്‍ഫാം
മാറാനാഥ കണ്വന്ഷന് ഫിലഡല്ഫിയയില് ജൂണ്‍ 25, 26 തിയ്യതികളില്‍
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യന്നു: പ്രവാസി കേരളാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക
സുശാന്തിന്റെ ശരീരം മാത്രമേ ഇല്ലാതായുള്ളൂ, ആത്മാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹം എന്റെ ഗര്‍ഭപാത്രത്തിലൂടെ പുനര്‍ജ്ജനിക്കും: രാഖി സാവന്ത്
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
കോട്ടയം അസോസിയേഷന് പിക്നിക് നടത്തി
മതതീവ്രവാദികള്‍ കേരളത്തില്‍ ആധിപത്യമുറപ്പിക്കുന്നു
പത്മനാഭ സ്വാമി ക്ഷേത്രവിധി ഒരു വിജയമല്ല, മറിച്ച് അനുഗ്രഹമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം
Leave a Reply