‘വാനവും ഭൂമിയും ഒന്നായി പാടിടും’ – കൃസ്മസ് ദൃശ്യ സംഗീത വീഡിയോ റിലീസ് ചെയ്തു (വീഡിയോ)

ന്യൂയോര്‍ക്ക്: ദൈവ കൃപയുടെ നിറവിൽ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി കുവൈറ്റിൽ നിന്നും നിരവധി ക്രിസ്തീയ സംഗീതമൊരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ബിജോയ് ചാങ്ങേത്ത്
ഒരുക്കിയ  ക്രിസ്മസ് സമ്മാനം ‘വാനവും ഭൂമിയും ഒന്നായി പാടിടും’ എന്ന ദൃശ്യ സംഗീതം യുട്യൂബില്‍ റിലീസ് ചെയ്തു.

പൂർണ്ണമായും വിദേശ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ക്രിസ്മസ് ഗാനം, കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സിബു ജേക്കബിന്റെയും ജെസ്സി ജേക്കബിന്റെയും മൂത്ത മകൾ, ന്യൂയോർക്കിൽ ജനിച്ചുവളർന്ന ആഞ്ജലിനാ മറിയം ജേക്കബ് ആണ് ആലപിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ ഫ്രാങ്ക്ലിന്‍ സ്ക്വയറിലാണ് ഇവർ കുടുംബവുമായി താമസിക്കുന്നത്.

പത്താം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ആഞ്ജലീന ആറു വർഷമായി കർണാട്ടിക് സംഗീതം പഠിക്കുന്നു. കൂടാതെ, ഗിത്താർ, പിയാനോ, ക്ലാർനെറ്റ്, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയിൽ പ്രോഗ്രാമുകൾ ചെയ്തുവരുന്നു. സഹോദരൻ ഐഡൻ ജേക്കബ്. ഇവർ സെന്റ് ബേസിൽ എൽമോണ്ട് ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ്. ഐഡന്‍ മ്യൂസിക് ഒരുക്കിയ ഈ ദൃശ്യ സംഗീതം ടോപ് ട്യൂൺസ് ചാനലിൽകൂടിയാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. ഡിസംബര്‍ 16-ന് റിലീസ് ചെയ്ത ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍:

Music : Bijoy changethu, Lyrics: Bijoy Changethu & Jaison Malayatoor, Vocal: Angelina Mariam Jacob (NY), Orchastration: Pratheesh VJ, Audio credits: Tom Ajith Antony Tomscape studio NY, Mixing & Mastring: Pratheesh VJ – Vennila recods inn Kothamangalam, Video credits: Tomscape studio Franklin Sq. NY, Design: Bijoos Designs, Producer: Aiden Jacob NY, Media credits: Toptunes, Changethu Music.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment