ഡെൽറ്റയോ ഒമിക്രോണോ വരുന്നത് ബൈഡൻ ഭരണകൂടത്തിന് മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ല: വൈസ് പ്രസിഡന്റ് കമല ഹാരിസ്

വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റുകളുടെ വരവ് മുന്‍കൂട്ടി കാണാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്.

ഡെല്‍റ്റാ, ഒമിക്രോണ്‍ ഇതിനകം തന്നെ അമേരിക്കയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒമിക്രോണ്‍ മറ്റേത് വേരിയന്റിനെക്കാളും അതിമാരകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 വെള്ളിയാഴ്ച ലോസ് ആഞ്ചലസ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

അമേരിക്കയിലെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇതു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, ഇപ്പോള്‍ ആരുടെ ഉപദേശത്തിനാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടതെന്നു വ്യക്തമല്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

വൈറസിനു മേല്‍ വിജയം നേടിയെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപക്വവും, അനവസരത്തിലുള്ളതായിരുന്നുവെന്ന ആരോപണം കമല തള്ളി. ജൂലൈ നാലിനു ഭരണകൂടം നടത്തിയ പ്രഖ്യാപനം, വൈറസ് പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല, എന്നാല്‍ നമ്മുടെ ജീവിതത്തെ ഇനിമേല്‍ വൈറസിനു നിയന്ത്രിക്കാനാവില്ല, രാജ്യത്തിന്റെ വീര്യം തളര്‍ത്തുന്നതിനും അതിനായില്ല എന്നായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment