വീണ്ടും വിരുന്നെത്തി ബാല്യകാലം (കവിത): രഞ്ജിത് നായർ

പ്രിയമുള്ളവരേ,
ഓർമ്മകൾ ഉറങ്ങുന്ന എന്റെ സ്വന്തം സ്കൂളിലേക്ക് 25 വർഷത്തിനു ശേഷം ,റീ യൂണിയൻ പരിപാടിക്ക് വേണ്ടി എത്തിയപ്പോൾ മനസ്സിൽ കോറിയിട്ട വരികൾ…..

“ശിഥിലമാകുന്നൊരാ ഓർമകളിൽ എപ്പോഴോ
മാടിവിളിക്കുന്നു ബാല്യകാലം…

അക്ഷരക്കൂട്ടിനാൽ വാക്കുകൾ
ചിതറിയ ….അധ്യായനത്തിൻറെ ബാല്യകാലം …

ചിരിയുണ്ട് ….കളിയുണ്ട് …സ്നേഹത്തിൻ
മധുവുണ്ട് ..തിരികെ വരാത്തൊരാ ബാല്യ കാലം…

വിടരുന്നുവോ ..നെഞ്ചിൽ ഇടറുന്നുവോ
നമ്മൾ കൂട്ടു കൂടിപ്പോയ നാൾ വഴികൾ …

ഒരു പാട് നാളായി ആശിച്ചിരുന്നു ഞാൻ,
പഴയ വിദ്യാലയ പടി കയറുവാൻ .

ഇന്നിതാ വീണ്ടുമാ… ഇട വഴി താണ്ടുമ്പോൾ ,
വീണ്ടും വിരുന്നെത്തി ബാല്യകാലം …

തെളിവാർന്ന ഓർമ്മകൾ തിരമാല
തല്ലുമ്പോൾ വ്യർഥമാകില്ലിനി എൻ ജീവിതം .

ഇനിയുള്ള കാലം ……എൻ ജീവിതം
ഇനിയുള്ള കാലം ……എൻ ജീവിതം ..”

Print Friendly, PDF & Email

Related posts

Leave a Comment