ഫോമാ സാംസ്കാരിക സമിതി ഷോര്‍ട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കുട്ടികളുടെയും, യുവജനങ്ങളുടെയും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫോമാ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ,നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഫോമായുടെ ഓരോ മേഖലകൾക്ക് കീഴിലുമുള്ള അംഗ സംഘടനകളിലെ യുവജങ്ങളെയും കുട്ടികളെയും കണ്ടെത്തി സംഘടനകളുടെ നേതൃത്വത്തിൽ ആയിരിക്കണം മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. കുട്ടികൾക്ക്, ഒറ്റക്കോ, കൂട്ടുകാരുമായി ചേർന്നോ, കുടുംബാംഗങ്ങളുമായി ചേർന്നോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങൾ ഓരോ വിഭാഗത്തിലും പ്രത്യേക ഇനങ്ങളായി വേർതിരിച്ചാണ് നടക്കുക.

മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രശസ്തിപത്രവും, ട്രോഫിയും, ക്യാഷ് അവാർഡും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോമായുടെ 2022 സെപ്തംബറിൽ കാൻകൂണിൽ വെച്ച് നടക്കുന്ന രാജ്യാന്തര കൺവെൻഷനിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.മത്സര വിജയികൾക്ക് കൺവെൻഷനിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കും.

നന്മയും, സ്നേഹവും, സാമൂഹ്യ പ്രതിബദ്ധതയും,കുടുബമാ സൗഹൃദങ്ങളും പച്ഛാത്തലമായുള്ള വിഷയങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. കലാപരിപാടികൾ മലയാളത്തിലോ, ഇംഗ്ലീഷിലോ ആയിരിക്കണം അവതരിപ്പിക്കേണ്ടത്.

എല്ലാ അംഗസംഘടനകളും സുഹൃത്തുക്കളും, ഫോമാ- കുടുംബാംഗങ്ങളും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഫോമ നാടക മത്സരങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിന് സണ്ണി കല്ലൂപ്പാറയും, ഫോർട്ട് ഫിലിം മത്സരങ്ങളുടെ ചുമതലക്കാരായി പൗലോസ് കുയിലാടൻ, ഡോക്ടർ ജിൽസി, അച്ചൻകുഞ്ഞു മാത്യു എന്നവരെയും, ടിക് ടോക് മത്സരങ്ങളുടെ മേൽനോട്ടത്തിനായി ജോൺസൺ കണ്ണൂക്കാടൻ, അനു സക്കറിയ, ബിനൂബ് ശ്രീധരൻ എന്നിവരെയും തെരെഞ്ഞെടുത്തു.

മത്സരങ്ങളുടെ കൂടുതൽ വിവരങ്ങളും നിബന്ധനകൾക്കുമായി ചുമതലക്കാരെ ബന്ധപ്പെടേണ്ടതാണ്. അവരുടെ കോൺടാക്ട് വിവരങ്ങൾ ഫോമയുടെ വെബ്‌സൈറ്റിൽ https://fomaa.org/ ൽ ലഭ്യമാണ്.

ഫോമാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും, യുവജനങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഉപകാരപ്പെടുമെന്നും മത്സരങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ഫോമാ കൾച്ചർ കമ്മിറ്റി ചെയർമാൻ പൗലോസ് കുയിലാടൻ, നാഷണൽ കോർഡിനേറ്റർ സണ്ണി കല്ലൂപ്പാറ, വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ , സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു , ജോയിൻ സെക്രട്ടറി ഡോ :ജിൻസി, അനു സ്കറിയ, ബിനൂപ് ശ്രീധരൻ , ജോൺസൺ കണ്ണൂക്കാടൻ, ഷൈജൻ കണിയോടിക്കൽ , ഹരികുമാർ രാജൻ, നിതിൻ പിള്ള എന്നിവർ അഭ്യർത്ഥിച്ചു.

ഫോമായുടെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

The FOMAA Cultural Committee organizes short film, drama, and tik-tok competitions to promote creativity and create awareness about social commitment in children and young people.

FOMAA member associations should identify and represent the children and young people from their communities. Participation can be as individuals or in groups comprising of friends and family.

In each category, the top three contestants will be awarded a certificate, trophy, cash award, and other incentive prizes at the FOMAA International Convention in Cancun in September 2022. Winners of the competition will also have the opportunity to perform at the convention.

The competition subject matter will be on goodness, love, social commitment, and kinship; in either Malayalam or English. We request all member organizations, friends, and family members of FOMA to make this project a success.

The people in charge of each event are Mr. Sunny Kallupara for the drama competition, Mr. Paulose Kuyiladan, Dr. Jills and Achan Kunju Mathew for the Short film competition, and Mr. johnson Kannukadan, Ms. Anu Sacharia, and Binu Sreedharan for the tic-toc competitions.

For more information on each event, contact the respective executive via information given on the FOMAA website   https://fomaa.org/

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News