കെ എച്ച് എഫ് സി- “സ്ത്രീ ശാക്തീകരണ ദിനം”; ശ്രീമതി ശശികല ടീച്ചർ മുഖ്യ പ്രഭാഷക

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണദിനത്തിൽ, മുഖ്യാതിഥിയായ ശ്രീമതി ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ്) “സ്ത്രീകളും സനാതന ധർമ്മവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, എല്ലാ വർഷവും ഡിസംബർ 26, കെ എച്ച് എഫ് സി – ഹിന്ദു സ്ത്രീ ശാക്തീകരണ ദിനം ആയി ആചരിക്കുന്നതിന്റെ ഉത്‌ഘാടന കർമ്മവും നിർവ്വഹിക്കും.

ഡിസംബർ 26 ഞായറാഴ്ച കനേഡിയൻ സമയം രാത്രി 08:30ന് (IST തിങ്കളാഴ്ച രാവിലെ 7 മണി) നടക്കുന്ന പരിപാടിയിൽ ഹിന്ദു സാംസ്കാരത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാവിരുന്നും, ശ്രീമതി സുജാത ഗണേഷ് & ടീമിന്റെ (എസ്.ജി എക്സ്‌പ്രഷന്‍സ്, ടൊറന്റോ) തിരുവാതിര കളി, ശ്രീമതി ഗായത്രിദേവി വിജയകുമാറിന്റെ (നൂപുര സ്‌കൂൾ ഓഫ് മ്യുസിക് & ഡാൻസ് ടൊറന്റോ) ശാസ്ത്രീയ സംഗീതം, ശ്രീമതി ദീപ മേനോൻ, യോഗയും ചികിത്സാവശങ്ങളും എന്ന വിഷയത്തെക്കുറിച്ചും പരിപാടികൾ അവതരിപ്പിക്കും.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിലവിലുള്ള ഹിന്ദു സഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ജനുവരി 2021-ൽ രൂപം കൊണ്ട കെ. എച്ച് എഫ് സി യുടെ എട്ടാമത് പ്രഭാഷണ പരിപാടിയാണ് “സ്ത്രീകളും സനാതന ധർമ്മവും.” സ്ത്രീ ശാക്തീകരണത്തിനും, ഹിന്ദു ഉന്നമനത്തിനും, ഏകീകരണത്തിനും, ഹിന്ദു ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടേണ്ടതില്‍ വനിതകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഈ പ്രഭാഷണ പരിപാടി ഊന്നൽ നൽകും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവിൽ വന്ന പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുന്ന വെര്‍ച്വല്‍ “സ്ത്രീ ശാക്തീകരണ ദിന” ഉത്‌ഘാടന, പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ സജ്ജനങ്ങളെയും കെ എച്ച് എഫ് സി ഭാരവാഹികൾ സ്വാഗതം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment