ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
November 29, 2013 , സ്വന്തം ലേഖകന്‍
പാലക്കാട്: ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കാന്‍ സി.പി.എം ഒരുങ്ങുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച് സംസ്ഥാന പ്ളീനം അംഗീകാരം നല്കിയ ‘കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍’ എന്ന പ്രമേയത്തിലാണ് ഇക്കാര്യം.
സംസ്ഥാനത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എല്‍.ഡി.എഫിലും അതിന്റെ ജനകീയ അടിത്തറയിലും വലിയ വികസനത്തിന് അവസരം നല്‍കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനെയും ആര്.എസ്.എസ് പോലുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ താല്പര്യമുള്ള എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തണം.
കേരള രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം ‘വലതുപക്ഷ രാഷ്ട്രീയവും അതിന് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുകയാണെ’ന്ന് പറയുന്നു. യു.ഡി.എഫ് നയങ്ങളോടും സര്‍ക്കാര്‍ നടപടികളോടും ജനത്തിന് കടുത്ത അമര്‍ഷമുണ്ട്. മുന്നണിയിലെ അനൈക്യം പുറത്തുവന്നു. യു.ഡി.എഫ് ഈ നിലയില്‍ മുന്നോട്ടുപോകില്ളെന്ന് ഘടകകക്ഷികള്‍ പോലും പറയുന്നു.
കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പോക്കില്‍ അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ നിഷ്ക്രിയത്വമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മലയോര ജനതയെ ആശങ്കയുടെ മുള്‍മുനയിലാക്കിയത്. സംസ്ഥാന താല്പര്യവും ഉയര്‍ത്തിപ്പിടിച്ചും അഴിമതിക്കെതിരായും എല്‍.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പോലും പറയുന്നു. അതിനാല്‍ ജനകീയ പ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെയും അടിസ്ഥാനമാക്കി എല്‍.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. മതതീവ്രവാദ ശക്തികളെയും ഒറ്റപ്പെടുത്തി, മതനിരപേക്ഷതയില്‍ താല്പര്യമുള്ള മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമുദായിക കാര്‍ഡ് ഇറക്കി രാഷ്ട്രീയ വിലപേശല്‍, ബി.ജെ.പി പ്രതിസന്ധിയില്‍
ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും, കുമ്മനം നേമത്ത് മല്‍സരിക്കും, സുരേഷ് ഗോപിക്കും സീറ്റ് ലഭിച്ചേക്കും
അവിഹിത ബന്ധം മാത്രമല്ല, സാമ്പത്തിക ഇടപാടും; സുചിത്രയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
“എന്റെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല”: ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍
ഇന്ത്യയുടെ നാവികസേനാ കപ്പലുകള്‍ക്ക് ദുബായ് തീരത്ത് അടുപ്പിക്കാനായില്ല, പ്രവാസികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍
Leave a Reply