‘സമരപ്പോരിശ’ ജില്ലാ കാരവൻ സമാപിച്ചു

കോഴിക്കോട്: മലബാർ സമരത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്പോരിശ ജില്ലാ കാരവാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ പ്രയാണത്തിന് ശേഷം വമ്പിച്ച വിദ്യാർത്ഥി റാലിയോടെ മുക്കത്ത് സമാപിച്ചു.

സമാപന സമ്മേളനം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. കൊളോണിയൽ അവശിഷ്ടങ്ങളുടെ ഭാരം പേറുന്ന ഭരണകൂടങ്ങൾ വംശീയ ഉന്മൂലന പ്രത്യയശാസ്ത്രങ്ങൾ നടപ്പാക്കുന്ന കാലത്ത് മലബാർ സമരത്തെക്കുറിച്ചുള്ള ഓർമകൾ അസ്തിത്വ പോരാട്ടങ്ങൾക്കുള്ള ആത്മീയോർജമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംവേദന വേദി പുറത്തിറക്കുന്ന എൻ.പി മുഹമ്മദ് രചിച്ച പടപ്പാട്ടിന്റെ കവർ വേർഷന്റെ ഓഡിയോ റിലീസ് എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നഈം ഗഫൂർ നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ. അബ്ദുൽ വാഹിദ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയാ വൈസ് പ്രസിഡൻ്റ് എസ്. ഖമറുദ്ദീൻ, കൊടിയത്തൂർ ഏരിയാ പ്രസിഡന്റ് ഇ.എൻ അബ്ദുറസാഖ്, കാരവൻ ഡയറക്ടർ അൻവർ കോട്ടപ്പള്ളി, എസ്.ഐ.ഒ മുക്കം ഏരിയാ പ്രസിഡൻ്റ് ഷാമിൽ സമീർ തുടങ്ങിയവർ സംസാരിച്ചു. ഷമീം എ.പി രചനയും സംവിധാനവും നിർവഹിച്ച ‘നേരിട്ട നേര്’ മലബാർ സമര കലാവിഷ്കാരം കാരവൻ വേദിയിൽ അരങ്ങേറി. ഷമീം ആരാമ്പ്രം, ലബീബ് കായക്കൊടി, ബാസിത് കാരശ്ശേരി, ഫഹീം വേളം, ഷക്കീൽ കോട്ടപ്പള്ളി, അഫ്‌സൽ പുല്ലാളൂർ, ബാസിത് നരിക്കുനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Related posts

Leave a Comment