ഡാലസ് :മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രിധർമശാസ്താ സന്നിധിയിൽ ഡിസംബർ 26 ഞായറാഴ്ച നടത്തപെട്ട മഹാ മണ്ഡലപൂജ ഭക്തിസാന്ദ്രമായി .
അതിരാവിലെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറി ച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു. ഗുരുസ്വാമി ഗോപാല പിള്ള, ഇരുമുടികെട്ടുകൾ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കുവാൻ അനേകം ഭക്ത ജനങ്ങൾ എത്തിച്ചേർന്നിരുന്നു. ഈവർഷം നൂറോളം അയ്യപ്പന്മാരാണ് ഡാലസ്സ് ശ്രീഗുരുവായൂരപ്പാൻ ക്ഷേത്രത്തിൽ ഇരുമുടികെട്ടുകൾ നിറച്ചത്.
ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ,വടക്കേടത്ത് ഗിരീശൻ തിരുമേനിയും, ഉണ്ണികൃഷ്ണൻ തിരുമേനിയും, വിനേഷ് തിരുമേനിയും നിർവഹിച്ചു.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ 41 ദിവസവും തുടർന്നു പോന്നിരുന്ന അയ്യപ്പ ഭജന, മണ്ഡല കാലത്തെ ഭക്തിയുടെ പാരമ്യത്തിൽ എത്തിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news