കേരള അസോസിയേഷൻ ഓഫ് ഡാളസിന് നവ നേതൃത്വം

ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻ നിരസംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

1976 ൽ സ്‌ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസ്സിനു 1500 ൽ പരം അംഗങ്ങൾ ഉണ്ട്‌. ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ ഐക്യകണ്ണ്ഠ്യേനയാണ്‌ 34-മത്തെ ഭരണ സമിതി തെരെഞ്ഞെടുക്കപ്പെട്ടത്‌. ഹരിദാസ് തങ്കപ്പൻ (പ്രസിഡന്റ്‌ ) ഐപ്പ് സ്കറിയ (വൈസ്. പ്രസിഡന്റ്‌ ) അനശ്വർ മാമ്പിള്ളി (സെക്രട്ടറി ), ജിബി ഫിലിപ്പ് (ജോയിന്റ്. സെക്രട്ടറി ), ഫ്രാൻസിസ് തോട്ടത്തിൽ (ട്രഷറർ ), അനുപാ സാം (ജോയിന്റ്. ട്രഷറർ) മഞ്ജിത് കൈനിക്കര (ആർട്സ്. ഡയറക്ടർ ), നെബു കുര്യാക്കോസ് (സ്പോർട്സ് ഡയറക്ടർ ), സാമുവൽ യോഹന്നാൻ (പിക്നിക് & റിക്രീയേഷൻ ഡയറക്ടർ ),ജൂലിയറ്റ് മുളഗൻ (എഡ്യൂക്കേഷൻ ഡയറക്ടർ ),ഐ. വർഗീസ് (ലൈബ്രറി ഡയറക്ടർ ),

സുരേഷ് അച്യുതൻ (പബ്ലിക്കേഷൻ ഡയറക്ടർ ),അജു മാത്യു (മെംബേർഷിപ് ഡയറക്ടർ ),ലെഖാ നായർ (സോഷ്യൽ ഡയറക്ടർ ),അഷിത സജി (യൂത്ത് ഡയറക്ടർ ), കൂടാതെ ബോർഡ്‌ ഓഫ് ട്രസ്റ്റീസിലേക്ക്‌ ബാബു മാത്യു, റോയ് കൊടുവത്ത്,ഡാനിയേൽ കുന്നേൽ, ജോയി ആന്റണി, ജേക്കബ് സൈമൺ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. എല്ലാ ആഴ്ചകളിലും മലയാളിസമൂഹത്തിനു പ്രയോജനമാം വിധം വിവിധ പരിപാടികൾ നടത്തികൊണ്ടിരിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് മറ്റു സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്നു. തുടർന്നും കൂട്ടായി സാംസ്‌ക്കാരിക കലാസാഹിത്യ സംബന്ധികളായ വേറിട്ട ആകർഷകമായ പരിപാടികൾ ക്രമീകരിക്കും എന്നു പുതിയ ഭരണസമിതി അറിയിച്ചു. ജനുവരി എട്ടാം തിയതി ഇന്ത്യാകൾചറൽ ആൻഡ്‌ എഡ്യൂക്കേഷൻ സെന്റർ ഹാളിൽ വച്ചു നടക്കുന്ന അസ്സോസിയേഷൻ പുതുവത്സരാ ഘോഷസമ്മേളനത്തിൽ വച്ചു പുതിയ സമിതി ഉത്തരവാദിത്വമേറ്റെടുക്കും.

കഴിഞ്ഞ രണ്ടുവർഷത്തെ സ്തുത്യർഹമായസേവനത്തിനുശേഷം സ്ഥാനം കൈമാറുന്ന പ്രസിഡന്റ്‌ ശ്രീ ഡാനിയേൽ കുന്നേലും, സെക്രട്ടറി ശ്രീ പ്രദീപ്‌ നാഗനൂലിലും പുതിയ നേത്രുത്വത്തിന് അഭിവാദനാശംസകൾ അർപ്പിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment