കെഎച്ച് എന്‍എ 11-ാമത് ദേശീയ കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച് എന്‍എ)യുടെ 11-ാമത് ദേശീയ കണ്‍വന്‍ഷന് 2021 ഡിസംബര്‍ 30 ന് തുടക്കം കുറിക്കും. ജനുവരി രണ്ടുവരെയാണ് കണ്‍വന്‍ഷന്‍. അരിസോണ ഗ്രാന്‍റ് റിസോര്‍ട്ട് ആന്‍ഡ് സ്പായിലാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ മഹാമാമാങ്കത്തിന് വേദി ഉയരുക.

പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വന്‍ഷന്‍റെ ഭാഗമായി നടക്കുന്നത്.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പുതുതലമുറയ്ക്കായി പ്രത്യേക യുവജനോത്സവം ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആദ്ധ്യാത്മിക പ്രഭാഷണം, പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെയിന്‍റിംഗ്, പ്രശ്നോത്തരി, പ്രച്ഛന്നവേഷം എന്നിവയില്‍ ഇതിനോടനുബന്ധിച്ച് മത്സരങ്ങള്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നീ നാലുവിഭാഗങ്ങളിലായിട്ടാവും മത്സരം.

ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കണ്‍വന്‍ഷന്‍ ഒരുക്കുന്നുണ്ട്. വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനചിന്താഗതിക്കാരുമായി കാണാനും സംസാരിക്കാനും ‘മിലന്‍’ എന്ന പേരിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.
തിരുനടയില്‍, 2021 ഡിസംബര്‍ 30ന് വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ഗണപതിഹോമത്തോടെയാണ് പരിപാടികളുടെ തുടക്കം. എട്ട് മണിക്ക് ശീവേലി. ചെണ്ടമേളം. പത്തുമണിക്ക് കൊടിയേറ്റം. കേളികൊട്ട്. 10ന് ഭാഗവതാമൃതം. 12ന് ഉച്ചപൂജ. ആറിന് ദീപാരാധന. 6.30ന് അത്താഴ പൂജ. ഏഴിന് വിളക്കെഴുന്നള്ളിപ്പ് മേളം.

മേല്‍പ്പത്തൂരില്‍ പന്ത്രണ്ട് മണിക്ക് ലഞ്ച്. 3.30ന് ടീ, സ്നാക്സ്. നാലിന് കള്‍ച്ചറല്‍ പ്രൊസഷന്‍ പരേഡ്. സാസ്കാരിക ഘോഷയാത്രയില്‍ പാഞ്ചാരിമേളം. ശിവദാസ് ആശാന്‍, രാജേഷ് നായര്‍ എന്നിവര്‍ നയിക്കുന്ന ശിങ്കാരിമേളം. 4.20ന് മെഗാ തിരുവാതിര. അഞ്ച് മണിക്ക് വെല്‍ക്കം ഡാന്‍സ്. 5.15ന് സ്വാഗതഗാനം. 5.30ന് ഉദ്ഘാടനം. തുടര്‍ന്ന് എട്ടുമണിക്ക് ഗീതം 2021 ഷോ.

പാഞ്ചജന്യത്തില്‍ രണ്ട് മണിക്ക് മഹര്‍ഷി ശക്തി ശാന്താനന്ദയുടെ ആത്മീയ പ്രഭാഷണം.

പൂന്താനം വേദിയില്‍ എട്ട് മണിക്ക് ഐസ് ബ്രേക്കിംഗ് സെഷന്‍. തുടര്‍ന്ന് 9ന് ഡിജെ നൈറ്റ് പാര്‍ട്ടി.

ഊട്ടുപുരയില്‍ 12 മുതല്‍ രണ്ട് മണി വരെ ലഞ്ച്. 3.30 മുതല്‍ 4.30 വരെ ചായ, സ്നാക്സ് ഏഴ് മുതല്‍ ഒമ്പത് വരെ ഡിന്നര്‍.

31 ഡിസംബര്‍ വെള്ളിയാഴ്ച തിരുനടയില്‍, രാവിലെ ഏഴിന് ഉഷപൂജ. 9 ന് സോപാനസംഗീതം.10 മണിക്ക് ശീവേലിയും ചെണ്ടമേളവും. (മേളം: ഡാളസ് ടീം) 10ന് ഭാഗവതാമൃതം. 12ന് ഉച്ചപൂജ. 2ന് ഭാഗവതാമൃതം. മൂന്ന് മണിക്ക് ചെണ്ടവാദ്യം (ഡാളസ് വാദ്യകലാകേന്ദ്രം) ആറ് മണിക്ക് ദീപാരാധന. 6.30ന് അത്താഴപൂജ. 7മണിക്ക് വിളക്കെഴുന്നള്ളിപ്പ് മേളം (ഡിട്രയോട്ട് ടീം)
മേല്‍പ്പത്തൂരില്‍ രാവിലെ ആറരയ്ക്ക് യോഗാ, 7.30ന് സൂംബാ ഡാന്‍സ്, എട്ട് മണിക്ക് ജനറല്‍ ബോഡി മീറ്റിംഗ്. 11ന് പ്രാദേശിക പരിപാടികള്‍. 2ന് സംഗീതക്കച്ചേരി: അഭിലാഷ് വെങ്കിടാചലം. മൂന്നരയ്ക്ക് ഭക്തിസാന്ദ്രം (സെമി ക്ലാസിക്കല്‍: രവിശങ്കര്‍) 4 മുതല്‍ 4.20 വരെ സന്ദേശം: ശ്രീ ശ്രീ രവിശങ്കര്‍ 4.30 മുതല്‍ 5.15 വരെ ഫാഷന്‍ ഷോ. 5.15ന് ദിവ്യ വിസ്മയം. 7.25ന് മെഗാ മോഹിനിയാട്ടം. 7.35ന് നവനീതം സംഗീത പരിപാടി. 8.30ന് കാവ്യം. 9.50ന് ആറാട്ട് മഹോത്സവം. 10.30ന് ന്യൂ ഇയര്‍ ഗാലാ ഇവന്‍റ്, സംഗീത നൃത്തപരിപാടികള്‍, കേക്ക് മുറിക്കല്‍, ബലൂണ്‍ പറപ്പിക്കല്‍. ശിങ്കാരിമേളം ലൈവ്. മ്യൂസിക്കല്‍ നൈറ്റ്. 11.30ന് മിഡ്നൈറ്റ് സ്നാക്സ്.

ഗോകുലം: രാവിലെ 9ന് ഗീതാപാരായണം. 10.30ന് ശാസ്ത്രീയസംഗീതം. ഒരു മണിക്ക് സിനിമാറ്റിക്ക് ഡാന്‍സ്. മൂന്ന് മണിക്ക് നാരായണീയം. 5ന് ഭരതനാട്യം.

പാഞ്ചജന്യം: രണ്ട് മണിക്ക് സോഷ്യല്‍ സെമിനാര്‍. ഡോ. പ്രമീളാദേവി മുഖ്യ അതിഥി. 8 മണിക്ക് രാജാ റാണി പ്രാഥമിക റൗണ്ട്.
സര്‍ഗം: രാവിലെ ഒമ്പതുമണിക്ക് പെന്‍സില്‍ ഡ്രോയിംഗ്. 10.45ന് കളര്‍ പെയിന്‍റിംഗ്. 1.30ന് മലയാളം പ്രഭാഷണം. 2ന് മലയാളം പ്രഭാഷണം. നാലിന് ക്വിസ്.

പൂന്താനം: 9ന് സ്പോര്‍ട്സ്, 10.45ന് ഔട്ട്ഡോര്‍ ഏരിയ വാട്ടര്‍ പാര്‍ക്ക്. മൂന്ന് മണിക്ക് ബിസിനസ് സമ്മിറ്റ്. അഞ്ചിന് മിലന്‍-മാട്രിമോണിയല്‍ ഇവന്‍റ്.

ഊട്ടുപുര: 7 മുതല്‍ 9 വരെ പ്രഭാതഭക്ഷണം. 12 മുതല്‍ 2 വരെ ലഞ്ച്. 3.30 മുതല്‍ 4.30 വരെ ടീ, സ്നാക്സ്, 6 മുതല്‍ 8 വരെ ഡിന്നര്‍. 11ന് മിഡ്നൈറ്റ് സ്നാക്സ്.

പുതുവത്സരദിനമായ ജനുവരി ഒന്നിന് ശനിയാഴ്ച തിരുനടയില്‍ രാവിലെ 7ന് ഉഷപൂജ. 9ന് സോപാനസംഗീതം. 10 മണിക്ക് ശീവേലിയും ചെണ്ടമേളവും. (മേളം: സിഎ ടീം) 12ന് ഉച്ചപൂജ. 2ന് പകല്‍പ്പൂരം, കുടമാറ്റം, പാഞ്ചാരിമേളം: കലാമണ്ഡലം ശിവദാസ്. ആറ് മണിക്ക് ദീപാരാധന. 6.30ന് അത്താഴപൂജ. 7ന് വിളക്കെഴുന്നള്ളിപ്പ് മേളം.

മേല്‍പ്പത്തൂര്‍: രാവിലെ ആറരയ്ക്ക് യോഗാ, 7.30ന് സൂംബാ ഡാന്‍സ്. ഒമ്പത് മണിക്ക് സനാതനധര്‍മ്മ പരിപാലനം പാനല്‍ ഡിസ്കഷന്‍: ഡോ. പ്രമീളാദേവി, ശ്രീകുമാര്‍ പി., ജി. കെ സുരേഷ് ബാബു, കെ. പി. ശശികല ടീച്ചര്‍. 10 മണിക്ക് സ്റ്റാര്‍ ഉത്സവം: സൂപ്പര്‍ സിംഗര്‍, സൂപ്പര്‍ ഡാന്‍സര്‍ വിന്നേഴ്സ് പെര്‍ഫൊമന്‍സ്. 11.30ന് ഭക്തിമഞ്ജരി, 12.30 മുതല്‍ 2 വരെ ബാങ്ക്വറ്റ് ഡിന്നര്‍, പ്രാദേശിക പരിപാടികള്‍. 2ന് വാഷിംഗ്ടണ്‍ ഡിസി അവതരിപ്പിക്കുന്ന പരിപാടികള്‍. 3ന് ഡാലസ് അവതരിപ്പിക്കുന്ന പരിപാടികള്‍ (30 മിനിറ്റ്) 3.30ന് രാജാ റാണി ഫൈനല്‍ റൗണ്ട്. 4.35ന് മെഗാ ഭരതനാട്യം. 4.40ന് അയ്യപ്പ ജപ ലഹരി. 6ന് ബാങ്ക്വറ്റ് ഡിന്നര്‍ സമാപന പരിപാടി, അവാര്‍ഡ് ദാനം. എട്ട് മണിക്ക് അരിസോണയിലെ സായംസന്ധ്യ.

ഗോകുലം: 9 മണിക്ക് ലളിതഗാനം.10.30ന് നാടോടി നൃത്തം. ഒരു മണിക്ക് മലയാളം പദ്യപാരായണം. 2.30ന് മോഹിനിയാട്ടം. 3 മണിക്ക് പ്രഛന്നവേഷ മത്സരം. 3.30ന് പ്രാദേശിക പരിപാടികള്‍ (അറ്റ്ലാന്‍റാ ടീം) അഞ്ച് മണിക്ക് യുവജനോത്സവം സമ്മാനദാനം.
പാഞ്ചജന്യം: പത്തുമണിക്ക് പ്രൊഫഷണല്‍ സമ്മിറ്റ്. 2 മണി: സെമിനാര്‍-ആരോഗ്യ സാമ്പത്തിക രംഗത്ത് സ്ത്രീശാക്തീകരണം. നാല് മണിക്ക് ആത്മീയ പ്രഭാഷണം. ശശികല ടീച്ചര്‍. അഞ്ച് മണിക്ക് രാഗസമന്വയം: ആതിര.

പൂന്താനം: പത്ത് മണിക്ക് ആത്മീയ പ്രഭാഷണം. ഒരു മണിക്ക് ഫോട്ടോ ബൂത്ത്. രണ്ട് മണിക്ക് സെമിനാര്‍: ഹിന്ദുത്വത്തിന്‍റെ പ്രായോഗികത ദൈനംദിനജീവിതത്തില്‍. മൂന്നിന് സ്കാവഞ്ചര്‍ ഹണ്ട്.

ഊട്ടുപുര: 7 മുതല്‍ 9 വരെ പ്രഭാതഭക്ഷണം. 12 മുതല്‍ 2 വരെ ലഞ്ച്. 3.30 മുതല്‍ 4.30 വരെ ടീ, സ്നാക്സ്, 6 മുതല്‍ 8 വരെ ഡിന്നര്‍.

സമാപന ദിനമായ ജനുവരി രണ്ട് ഞായറാഴ്ച തിരുനടയില്‍ 7ന് ഉഷപൂജ. 7ന് കൊടിയിറക്കം. 7.30ന് ഗ്രാന്‍റ് കാന്യണ്‍ യാത്ര. 10 മണിക്ക് ഗ്രാന്‍റ് കാന്യണ്‍ മടക്കയാത്ര.

ഊട്ടുപുര: 7 മണിക്ക് പ്രഭാതഭക്ഷണം.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച് എന്‍എ)യുടെ 11-ാമത് ദേശീയ കണ്‍വന്‍ഷന്‍റെ മുന്‍നിര പ്രവര്‍ത്തകരായി നിന്ന് പരിപാടി വിജയമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നത് ഡോ. സതീഷ് അമ്പാടി (പ്രസിഡന്‍റ്), സുധീര്‍ കൈതവന (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), ബാല രവീന്ദ്രന്‍ (കണ്‍വന്‍ഷന്‍ കോ ചെയര്‍മാന്‍), സജീവ് മാടമ്പത്ത് (കണ്‍വീനര്‍), മനു നായര്‍ (രജിസ്ട്രേഷന്‍ ചെയര്‍മാന്‍), ശ്രീജിത്ത് ശ്രീനിവാസന്‍ ( മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍) ബിനോയി വാര്യര്‍ (പബ്ലിക്ക് റിലേഷന്‍സ്) തുടങ്ങിയവര്‍ അടങ്ങുന്ന ടീമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News