പൊന്നാനി: മലബാർ സമര ചരിത്രത്തിന്റെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എസ്.ഐ.ഓ കേരള തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ‘മാപ്പിള ഹാലി ‘ന്റെ പ്രചാരണാർത്ഥം എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ കലാജാഥക്ക് പൊന്നാനിയിൽ തുടക്കമായി. ജാഥ എസ്.ഐ. ഒ സംസ്ഥാന സെക്രട്ടറി സഈദ് ടി.കെ ജാഥ ക്യാപ്റ്റൻ ബാസിത് താനൂരിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സഹൽ ബാസ്, ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ പ്രസിഡന്റ് അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. ഹാബീൽ അഹമ്മദ് രചനയും തിരക്കഥയും നിർവഹിച്ച് ഷമീം കുന്നുംപുറം സംവിധാനം ചെയ്ത ‘വേരിഫിക്കേഷൻ’ തെരുവ് നാടകം കലാജാഥയിൽ അവതരിപ്പിക്കും. ജനുവരി 1ന് യൂണിവേഴ്സിറ്റിയിൽ സമാപിക്കും.
മാപ്പിള ഹാൽ പ്രചാരണ കലാ ജാഥയ്ക്ക് പൊന്നാനിയിൽ തുടക്കമായി
