നജാത്ത് കോളേജ് എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

ക്യാമ്പിന്റെ സമാപന സമ്മേളനം വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്: നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന വാർഷിക ക്യാമ്പ് ‘മഴവില്ല്’ വ്യാഴാഴ്ച സമാപിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾ നൂറ് കണക്കിന് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. കോളേജ് കോമ്പൗണ്ടിന് പുറമെ പരിസരത്തുള്ള വീടുകൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം തൈകൾ നട്ടു.കോളേജ് പരിസരം ശുചീകരിച്ച് ഫലവൃക്ഷത്തോട്ടം തയ്യാറാക്കി. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ നട്ടുപിടിപ്പിച്ച തൈകൾ സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ക്യാമ്പിൽ നാട്ടുകൽ സ്റ്റേഷൻ ട്രോമ കെയർ യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ ബോധവത്ക്കരണ ക്ലാസ് നൽകി.ഭീമനാട്ടിലെ ‘പിറന്ന മണ്ണ്’ നാടൻ പാട്ട് ടീം പരിപാടി അവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ നിന്നുകൊണ്ടുള്ള പഠന ക്ലാസുകളും സെമിനാറുകളും ഫീൽഡ് വർക്കുകളും നടന്നു. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിശദീകരിച്ച് വിദ്യാർത്ഥികൾ ദിനേന പത്രം ഇറക്കി. 50 വിദ്യാർത്ഥികളാണ് ക്യാമ്പ് പ്രതിനിധികളായി ഉണ്ടായിരുന്നത്.

സമാപന സമ്മേളനം വൈസ് പ്രിൻസിപ്പൽ കെ.മുഹമ്മദ് അസ് ലം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.നാസർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീജീഷ,അധ്യാപകരായ ഇർഫാൻ,ഹംസ കെ.യു എന്നിവർ സംസാരിച്ചു. മുഴുവൻ ക്യാമ്പ് പ്രതിനിധികളെയും പരിപാടിയിൽ ആദരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment