പോലീസ് ക്യാപ്റ്റനില്‍ നിന്ന് മേയര്‍ പദവിയിലേക്കെത്തിയ ന്യൂയോര്‍ക്ക് മേയറുടെ സൈക്കിള്‍ സവാരി ചരിത്ര സംഭവമായി

ന്യൂയോര്‍ക്ക്: തിരക്കേറിയ ന്യൂയോര്‍ക്ക് നഗരത്തിലൂടെ ഓഫീസിലേക്ക് ന്യൂയോര്‍ക്ക് സിറ്റി മേയറുടെ സൈക്കിള്‍ യാത്ര കൗതുകമായി, അതോടൊപ്പം തന്നെ ചരിത്ര സംഭവവുമായി.

അംഗരക്ഷകരുടെ അകമ്പടിയോടെ മാത്രം സഞ്ചരിച്ചിരുന്ന മുന്‍ മേയര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്ഥനായി മേയറായി സത്യപ്രതിജ്ഞ ചെയ്തതിന്റെ രണ്ടാം ദിവസമായ ജനുവരി 2 ഞായറാഴ്ച രാവിലെ എറിക് ആഡംസ് ഓഫീസിലെത്തിയത് ചുവന്ന ഹെല്‍മെറ്റ്, ചുവന്ന ടൈ, ബ്ലൂ സ്യൂട്ട് എന്നിവ ധരിച്ചാണ്. മേയര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നു മൂന്നു മൈല്‍ ദൂരമുള്ള സുരക്ഷിത ബൈക്ക് ലൈന്‍ നിര്‍മ്മിക്കുമെന്നും, ഇനി നിങ്ങള്‍ കാണുന്ന മേയര്‍ ബൈക്കിലൂടെ യാത്ര ചെയ്യുന്നതും, സ്വന്തം വസ്ത്രം കഴുകി വൃത്തിയാക്കുന്നതും, സൂപ്പര്‍ മാര്‍ക്കറ്റിലെ സന്ദര്‍ശകനായും, ട്രെയിന്‍ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളിലും ആയിരിക്കുമെന്നും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മേയര്‍ വാഗ്ദാനം ചെയ്തിരുന്നു.

അധികാരം ഏറ്റെടുത്ത ആദ്യദിനം (ജനുവരി ഒന്നിന്) സബ്‌വെ ട്രെയിന്‍ സ്റ്റേഷനില്‍ മൂന്നു പേര്‍ തമ്മില്‍ അടിപിടി കൂടുന്നതു കണ്ടപ്പോള്‍ വിവരം 911-ല്‍ വിളിച്ച് അറിയിച്ചതും പുതിയ മേയര്‍ തന്നെ ആയിരുന്നു. ഇത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ നടത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment