ഒമാനില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍, മരണം ആറായി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അതിശക്തമായ മഴ തുടരുന്നു. റോഡുകളില്‍ വെള്ളം കയറി വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.മസ്‌കത്ത്, തെക്ക്-വടക്ക് ബത്തിന, ബുറൈമി, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ, മുസന്ദം ദാഹിറ, ഗവര്‍ണറേറ്റുകളിലെ വിവിധ വിലായത്തുകളിലും ജബല്‍ മേഖലകളിലുമാണ് മഴ പെയ്തത്. കനത്ത മഴയില്‍ മത്രസൂഖില്‍ വെള്ളം കയറി. മസ്‌കത്ത് അടക്കമുള്ള ഗവര്‍ണറേറ്റുകളിലെ റോഡുകള്‍ പലതും വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന പഴയ മസ്‌കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് താല്‍കാലികമായി നിര്‍ത്തിവച്ചു.

എന്നാല്‍, മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സാധാരണ നിലയില്‍ തുടര്‍ന്നു. അല്‍ഗൂബ്രയില്‍ വെള്ളകെട്ടില്‍ കുടുങ്ങിയ 35 പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് ആമിറാത്-ബൗഷര്‍ ചുരം താല്‍കാലികമായി റോഡ് അടച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഫെറി, ബസ് സര്‍വിസുകളുടെ ചില റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.വാദികള്‍ മുറിച്ച് കടക്കരുതെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.തുടര്‍ച്ചയായി പെയുന്ന മഴയില്‍ ഇതുവരെ ആറ് ജീവനുകളാണ് പൊലിഞ്ഞത്‌

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment