തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോറി (കെ-റെയില്‍) നെതിരായ പ്രക്ഷോഭം ഏറ്റെടുത്ത് കോണ്‍ഗ്രസ്. അതിര് നിര്‍ണയിച്ച് സ്ഥാപിക്കുന്ന സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
യുദ്ധസന്നാഹത്തോടെ കല്ലിടല്‍ തടയും. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയും. ക്രമസമാധാനത്തകര്‍ച്ച മുഖ്യമന്ത്രിക്ക് വിളിച്ചുവരുത്താമെന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയില്‍നിന്ന് അഞ്ച് ശതമാനം കമ്മീഷനാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കമ്മീഷനടിക്കാന്‍ പിണറായി പണ്ടേ സമര്‍ഥനാണ്. ലാവ്ലിനില് ഇത് കണ്ടതാണെന്നും സുധാകരന് പരിഹസിച്ചു.
കെ-റെയില്‍ വേണ്ടെന്ന് തന്നെയാണ് കെപിസിസി നിലപാട്. കാലഹരണപ്പെട്ട ടെക്നോളജിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news