എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; തിരിച്ചുവരവ് ഒരു വര്‍ഷവും അഞ്ച് മാസം പിന്നിട്ട ശേഷം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്നുള്ള വിവാദത്തില്‍ 2019 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരിച്ച് സര്‍വീസിലേക്ക് പ്രവേശിക്കുക. പുതിയ നിയമനം എന്തായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30-നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment