പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ പാക്കിസ്താന്‍ പൗരനാണ്. 2 എം-4 കാർബൈനുകളും 1 എകെ സീരീസ് റൈഫിളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തതായി കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.

ചന്ദ്ഗാം ഗ്രാമത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment