മോന്‍സണ്‍ കേസ്; ഐ.ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ ആറു മാസം കൂടി നീട്ടി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലുമായുളള ബന്ധത്തില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ സസ്പെന്‍ഷനില്‍ തുടരും. ഐ.ജിയുടെ സസ്പെന്‍ഷന്‍ നീട്ടാന്‍ വ്യാഴാഴ്ച ചേര്‍ന്ന സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ചെയര്‍മാനായ സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയാണ് ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ കാലാവധി ആറുമാസം കൂട്ടി നീട്ടാന്‍ ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചിന്റെയും വകുപ്പുതല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഐ.ജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ രഹസ്യമായി നീക്കം നടക്കുന്നതായി ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കാണിച്ച് കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഗോകുലത്ത് ലക്ഷ്മണ്‍ ഐപിഎസ് എന്നതിനു പകരം ഐഎഫ്എസ് എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് മന്ത്രാലയത്തിന് നല്‍കുന്നതിനു പകരം കത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിലാണ് എത്തിയത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News