കെ റെയില്‍: ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്ഥലം നഷ്ടപ്പെടുന്ന നാല് പേരാണ് ഹര്‍ജിക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്രാനുമതിയില്ലാതെ റെയില്‍വേ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. റെയില്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment