തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കുവൈറ്റ് കോടതി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സര്‍ക്കാരിലോ സ്വകാര്യ മേഖലയിലോ ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് കോടതി വ്യക്തമാക്കി. നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷനാണ് സര്‍വീസ് ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന കൊണ്ടുവന്നത്.

നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയോ അല്ലെങ്കില്‍ രാജി വെക്കുകയോ ചെയ്തവര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടല്‍ നിര്‍ബന്ധമാണ്. രാജ്യം വിടാതെ മറ്റൊരു വിസയിലേക്ക് മാറിയാലും ഇവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നില്ല. പുതിയ വിധിയോടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment