ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ജയ കൈനൂരിന്റെ ആകസ്മിക നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: കേരള അസോസിയേഷന്റെ മുൻ സോഷ്യൽ സർവീസ് ഡയറക്ടർ, ജയ (കൈനൂർ) പന്നിക്കാട്ടിന്റെ (46) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചനം അറിയിച്ചു. അസോസിയേഷന്റെ സജീവ അംഗമായിരുന്ന ജയയുടെ വിയോഗം സംഘടനക്കു തീരാനഷ്ടമാണെന്ന് നിയുക്ത സെക്രട്ടറി അനശ്വർ മാമ്പിള്ളിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു.

പൊതുദര്ശനം ജനുവരി  7 വെള്ളിയാഴ്ച 12 മുതൽ 2വരെ ഡാളസ് വെബ്ചാപ്പൽ ഹ്യൂഗ്‌സ് ഫ്യൂണറൽ ഹോമിൽ നടക്കും തുടർന്ന് സംസ്കാരവും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News