കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് രേഖപ്പെടുത്തും. ഇതിനായി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്ററ് കോടതിയില്‍ 12ന് ഹാജരാകണമെന്ന് കാണിച്ച് ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ആലുവയിലുള്ള ഒരു ദൂതന് വഴി ദിലീപിന് എത്തിച്ചുനല്‍കിയെന്നും ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.