പ്ലൈവുഡ് ഷീറ്റുകൾ, സ്ക്രൂകൾ, സ്പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ഈ കലാരൂപം നിര്‍മ്മിച്ചത്. 20 ഫ്രെയിമുകളും മൂന്ന് ലക്ഷം സ്ക്രൂകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 460 കിലോഗ്രാം ഭാരവും 444 സെന്റീമീറ്റർ ഉയരവും 555 സെന്റീമീറ്റർ വീതിയും ഉണ്ട്.
ദുബായ്: യുഎഇയുടെ ‘സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ ചിത്രവും എക്സ്പോ 2020 ദുബായ് എംബ്ലവും ഉൾക്കൊള്ളുന്ന ഭീമാകാരമായ ‘സ്ക്രൂ ആർട്ട് പീസ്’ നിര്‍മ്മിച്ച് മലയാളി കുടുംബം ചരിത്രം സൃഷ്ടിച്ചു. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന ഈ സ്ക്രൂ ആർട്ട് പീസ് ലോകത്തിലെ ഏറ്റവും വലിയ സ്ക്രൂ ആർട്ട് എന്ന പേരിൽ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.
മലയാളിയായ 45 കാരനായ ഇ എ സിറാജുദ്ദീനും 39 കാരിയായ ഭാര്യ ബദരിയയും യുഎഇയുടെ 50-ാം ദേശീയ ദിനത്തിൽ യുഎഇക്കുള്ള ആദരസൂചകമായാണ് ഈ ബൃഹത്തായ കലാസൃഷ്ടി നിർമ്മിക്കാൻ തീരുമാനിച്ചത്.
24 വർഷം മുമ്പ് യുഎഇയിലേക്ക് കുടിയേറിയ ശേഷം ബിസിനസ്സിലേക്ക് മാറിയ മുൻ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു സിറാജുദ്ദീൻ. ഇപ്പോൾ അബുദാബിയിലെ ബ്രൈറ്റ്വേ ടയേഴ്സ് ആൻഡ് ഓട്ടോ സർവീസിന്റെ ഉടമയാണ്.
പ്ലൈവുഡ് ഷീറ്റുകൾ, സ്ക്രൂകൾ, സ്പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ആർട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 20 ഫ്രെയിമുകളും മൂന്ന് ലക്ഷം സ്ക്രൂകളും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ കലാരൂപത്തിന് 460 കിലോഗ്രാം ഭാരവും 444 സെന്റീമീറ്റർ ഉയരവും 555 സെന്റീമീറ്റർ വീതിയും ഉണ്ട്.
ബോർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഒട്ടിക്കാന്‍ ആദ്യം ഫോട്ടോകളുടെ സ്റ്റിക്കർ പ്രിന്റൗട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, ചുവപ്പ്, പച്ച, സ്വർണ്ണ പെയിന്റുകൾ എന്നിവ ഉപയോഗിച്ച് സ്പ്രേ പെയിന്റ് ചെയ്ത ശേഷം, ബോർഡുകൾ കൂട്ടിച്ചേർത്ത് ഫുൾ-ഫ്രെയിം രൂപപ്പെടുത്തി.
മക്കളായ ഷെഹ്സാസ് (14), സിയ (11) എന്നിവരും മാതാപിതാക്കള്‍ക്ക് സഹായികളായി. ഒരു മാസം കൊണ്ടാണ് കുടുംബം ഈ കലാരൂപം പൂർത്തിയാക്കിയത്.
ദേശീയ ദിന പ്രദർശനത്തിന് ശേഷം മുസഫയിലെ അബുദാബി മലയാളി സമാജത്തിൽ ഈ കലാസൃഷ്ടി ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ കൂടുതൽ പ്രേക്ഷകർക്ക് വേണ്ടി തങ്ങളുടെ കലാസൃഷ്ടികൾ പ്രദര്‍ശിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.