ഇടുക്കി: കുസൃതി കാണിക്കുന്നതിന്റെ പേരില്‍ അഞ്ച് വയസുകാരന്റെ ഉള്ളം കാലില്‍ അമ്മ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. സ്പൂണ്‍ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയെ കുളിപ്പിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയല്‍ക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതില്‍ നിന്ന് തടയാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഇവര്‍ കുട്ടിയെ തമിഴ്നാട്ടില്‍ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു.
ഇവര്‍ക്ക് മൂന്നര വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. നിലവില്‍ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. കൂടുതല്‍ ചികിത്സയ്ക്ക് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.