പോലീസ് നോക്കുകുത്തി; തിരുവനന്തപുരത്ത് വനിതാ പോലീസുകാരിയുടെ വീട് കയറി ഗുണ്ടാ ആക്രമണം

ധനുവച്ചപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമം. ധനുവച്ചപുരത്താണ് പത്തോളം വീടുകള്‍ കയറി ഗുണ്ടകള്‍ ആക്രമണം നടത്തിയത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

ധനുവച്ചപുരം സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരി ഷീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷീജ പാറശാല സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. ഗുണ്ട ആക്രമണത്തില്‍ ബിജു നേരത്തെ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരത്ത് ഗുണ്ടകള്‍ യുവാവിനെ കാല്‍വെട്ടിമാറ്റി കൊലപ്പെടുത്തിയതിനു പിന്നാലെ നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ നടന്നിരുന്നു. പോലീസിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ ദിവസവും വീടുകള്‍ കയറി ഗുണ്ട നേതാവ് ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Print Friendly, PDF & Email

Leave a Comment