ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അദ്ധ്യക്ഷതയിൽ നടക്കും.
വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മൂല്യതയാർന്ന നിരവധി കലാപരിപാടികളും അരങ്ങേറും.
സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടത്തപ്പെടുക. ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://us02web.zoom.us/j/88930564192?pwd=dlNHOVhNTkhoMHRFMXdhbGJ6bEg2dz09 എന്ന ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ഷിബു വെണ്മണി (ചിക്കാഗോ), സുജ ജോസ്, ബാല വിനോദ്, അലക്സാണ്ടർ പൊടിമണ്ണിൽ, ജൂലി ജേക്കബ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ പെഴ്സണ്‍ വിനോദ് കെയാര്‍കെ, (ന്യൂയോര്‍ക്ക്), അഡ്വൈസറി ബോര്‍ഡ് ചെയര്‍പെഴ്സണ്‍ ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ജോർജ് ഓലിക്കൽ (ഫിലഡൽഫിയ), ബോബി ജേക്കബ് (ഫിലഡൽഫിയ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.