കേരള ലിറ്റററി സൊസൈറ്റി, ഡാളസ് മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാളസ് : അമേരിക്കയില്‍ മലയാള ഭാഷാ സ്‌നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സര്‍ഗവാസനയുള്ള കവികളെ തിരയുകയും അവരുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യുവാനായി ഡാളസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിത അവാര്‍ഡ് 2022 മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ഡാളസ് കേന്ദീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ മനയില്‍ ജേക്കബിന്റെ സ്മരണാര്‍ത്ഥമാണ് ഈ അവാര്‍ഡ് നല്‍കപ്പെടുന്നത്. വിജയിയ്ക്കു 250 ഡോളറും ഫലകവും പ്രശസ്തിപത്രവും മാര്‍ച്ച് – ഏപ്രില്‍ മസങ്ങളില്‍ ഡാലസ്സില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചു സമ്മാനിക്കും.

രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട്. മലയാള പദ്യ- ഗദ്യകവിതകളാണ് പരിഗണിക്കപ്പെടുന്നത്. സജീവ സാഹിത്യപ്രതിഭകളായ അംഗങ്ങളടങ്ങുന്നതാണു ജഡ്ജിംഗ് കമ്മിറ്റി. ഒരു വര്‍ഷം അയച്ചു തന്ന കൃതി മറ്റൊരു വര്‍ഷം സ്വീകരിക്കുന്നതല്ല. അവാര്‍ഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക് പേജിലും, വെബ്‌സൈറ്റിലും, മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികള്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ പിഡീഎഫ് ആയി ഈമെയിലിലൂടെ അയയ്‌ക്കേണ്ടതാണ്. ഒരാളില്‍ നിന്നു ഒരു കവിത മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. 10 ഡോളര്‍ റെജിസ്‌ട്രേഷന്‍ ഫീ കൂടി അയക്കേണ്ടതാണ്.
കൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 10.

കൃതികള്‍ അയക്കേണ്ട വിലാസം:

ഇമെയിൽ: klsdallas90@gmail.com

KLS
5222 HOPEWELL DR.
Garland, TX-75043

OR

Send to Zelle
203-400-9266 (Cell)

For more information : Siju v George (KLS President) 214-282-7458, Haridas Thankappan (KLS Secretary) 214-908-5686.

 

Print Friendly, PDF & Email

Related posts

Leave a Comment