ഇന്ത്യൻ അംബാസഡറും യുഎസ് പ്രസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവും ശാസ്ത്രരംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു

വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു അമേരിക്കൻ പ്രസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ എറിക് ലാൻഡറുമായി കൂടിക്കാഴ്ച നടത്തുകയും, ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പ്രധാന മുൻഗണനാ മേഖലയായ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ കൈമാറുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന യോഗത്തിൽ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, ബഹിരാകാശം, ഭൂമി, സമുദ്ര ശാസ്ത്രം, ഊർജം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സഹകരണം എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ചര്‍ച്ച നടത്തിയത്.

“ഇന്ത്യയുടെയും യുഎസിന്റെയും നേതൃത്വത്തിന്റെ പ്രധാന മുൻഗണനയായ സയൻസ് ആൻഡ് ടെക്നോളജിയിൽ ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്സ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി,” ലാൻഡറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ധു ട്വീറ്റ് ചെയ്തു.

ഗണിതശാസ്ത്രജ്ഞനും ജനിതക ശാസ്ത്രജ്ഞനുമായ ലാൻഡർ, സയൻസ് ആൻഡ് ടെക്നോളജി പോളിസി ഓഫീസിന്റെ പതിനൊന്നാമത്തെ ഡയറക്ടറും പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവുമാണ്. രണ്ട് പദവികളിലും കാബിനറ്റിൽ സേവനമനുഷ്ഠിക്കുന്നു.

ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ചേരുന്നതിന് മുമ്പ്, ലാൻഡർ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) ബയോളജി പ്രൊഫസറും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ സിസ്റ്റം ബയോളജി പ്രൊഫസറുമായിരുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്. ഗണിതശാസ്ത്രത്തിന് പുറമെ ജീനോമിക്സിലും മോളിക്യുലാർ ബയോളജിയിലും ലാൻഡർ വിദഗ്ധനാണ്. ഇൻറർനാഷണൽ ഡിസീസ് അലയൻസ് ആന്റ് മാപ്പ് ടു മെക്കാനിസം ടു മെഡിസിൻ (International Disease Alliance and the concept of Map to Mechanism to Medicine) എന്ന ആശയം വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ ശാസ്ത്ര ഗ്രൂപ്പുകളുമായി അദ്ദേഹത്തിന് ദീർഘകാല ബന്ധമുണ്ട്.

ഇന്ത്യ-യുഎസ് സഹകരണം കോവിഡ്-19 വാക്‌സിനുകൾക്കും മരുന്നുകൾക്കും താങ്ങാനാവുന്ന വിലയിൽ പരിഹാരങ്ങൾ നൽകുന്നതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ച. 2021 ഒക്ടോബറിൽ ആരോഗ്യവും വൈദ്യശാസ്ത്രവും സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണം തുടരുകയാണ്.

NASA-ISRO സിന്തറ്റിക് അപ്പേർച്ചർ റഡാർ സാറ്റലൈറ്റ് 2023-ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോയിന്റ് ക്ലീൻ എനർജി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററുകളുടെ (ജെസിഇആർഡിസി) വിപുലീകരണവുമുണ്ട്. അമേരിക്കയുടെ കണികാ ഭൗതികവും ആക്സിലറേറ്റർ ലബോറട്ടറിയുമായ ഫെർമിലാബിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്.

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും അടുത്ത ബന്ധമാണുള്ളത്. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി സന്ധു നിരവധി മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രൊഫ ലാൻഡറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, സയൻസ് ഊർജ അണ്ടർ സെക്രട്ടറി ജെറാൾഡിൻ റിച്ച്മണ്ടുമായും സന്ധു സംസാരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായി നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.

അമേരിക്കൻ, ഇന്ത്യൻ സ്ഥാപനങ്ങളും വിദ്യാർത്ഥികളും തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിന് – ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പങ്കാളിത്തം വ്യാപനത്തിന്റെ മറ്റൊരു തലമാണ്.

STEM-കേന്ദ്രീകൃതമായ നിരവധി സർവകലാശാലകളുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷം വിദ്യാഭ്യാസ റൗണ്ട്‌ടേബിൾ ചര്‍ച്ച നടന്നിരുന്നു.

https://twitter.com/SandhuTaranjitS/status/1479504878749765632?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1479504878749765632%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.newindianexpress.com%2Fworld%2F2022%2Fjan%2F08%2Findian-ambassador-us-presidential-advisor-discuss-boosting-cooperation-on-science-2404536.html

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment