പി.എ വർക്കി (കൊച്ചുബേബി) നിര്യാതനായി

ഹൂസ്റ്റൺ: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടിൽ പി.എ വർക്കി (കൊച്ചുബേബി – 88) നിര്യാതനായി. ഭാര്യ മറിയാമ്മ വർക്കി കവുംങ്ങുംപ്രയാർ എലിമുള്ളിൽ കുടുംബാംഗമാണ്.

മക്കൾ: സാംകുട്ടി, അനിയൻ, സജി, സിബി (എല്ലാവരും ദുബായ്).

മരുമക്കൾ: ജെസ്സി, ആനി, ലിസി, ഷീജ.

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി ഫിനാൻസ് (2021) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ ഇളയ സഹോദരനാണ്.

പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും: മൃതദേഹം ജനുവരി 10 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊറ്റനാട്ടുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും 11 മണിക്ക് ശുശ്രൂഷകൾ ആരംഭിയ്ക്കുന്നതുമാണ്. ശുശ്രൂഷകൾക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട്‌ ഐപിസി കർമ്മേൽ സഭാ വക സെമിത്തേരിയിൽ സംസ്‌കരിക്കും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Z3BaLSA2qhA ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (ജോസ്) 832 265 2077.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment