ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിധി 14ന്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിധി ഈ മാസം 14ന്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ കേസില്‍ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. 14ന് വിധി പറയുമെന്ന് കോടതി ഇന്ന് വ്യക്തമാക്കുകയായിരുന്നു.

ജലന്ധര്‍ ബിഷപ് ആയ ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് പരാതിക്കാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് പരാതി. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

അതേവര്‍ഷം സെപ്തംബറില്‍ അറസ്റ്റിലായ ഫ്രാങ്കോ 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment