ഇ.വി വിപ്ലവം എവിടേക്ക് ?

EV-കൾ അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ഇതിനകം തന്നെ മുഖ്യധാരയിൽ എത്തിയിട്ടുണ്ട്. ഫോർഡ് എഫ്-150 ലൈറ്റ്‌നിംഗ് പോലുള്ള വലിയ അരങ്ങേറ്റങ്ങൾ കാണുമ്പോഴും അടുത്തിടെ നടന്ന LA ഓട്ടോ ഷോയിലെ എല്ലാ ആവേശവും സമീപകാല കാർ ലോഞ്ചുകളുടെ കവറേജുകളും എല്ലാം കാണുമ്പൊൾ ഓട്ടോമോട്ടീവ് ചക്രവാളത്തിലെ എല്ലാത്തിലും വൈദ്യുതീകരണം വരുന്നു എന്ന് തോന്നിപോകും. ടെസ്‌ലയുടെ മോഡൽ 3 അടുത്തിടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. അതെ, EV-കൾ മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയിരിക്കുന്നു. എങ്കിലും ആഗോള വാഹന വിൽപ്പനയിൽ EV-കൾ ഇപ്പോഴും വിൽപ്പനയുടെ 2% മാത്രമാണ് . കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ യുഎസിൽ 200,000-ലധികം EV-കൾ രജിസ്റ്റർ ചെയ്തു എന്നാണ് കണക്ക്. നോർവേ പോലെയുള്ള രാജ്യങ്ങളിൽ EV വിൽപ്പന വിപണിയുടെ 75% വരും. ഇത് മറ്റെവിടെയെക്കാളും വളരെ കൂടുതലാണ്. നോർവീജിയൻ ഡ്രൈവർമാർക്ക് പരിസ്ഥിതി ബോധം മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാൾ അല്പം കൂടുതലുള്ളതുകൊണ്ടാണോ? ആവാം, എന്നാൽ യഥാർത്ഥ കാരണം, ഇ.വി അല്ലാതെ മറ്റെന്തെങ്കിലും വാങ്ങുന്നത് വിലയേറിയതാക്കിയ സർക്കാർ മാനദണ്ഡങ്ങളാണ്. യുഎസിൽ, EV-കളുടെ വ്യാപനം കൂടുതൽ സംഭവിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ ദശാബ്ദം അവസാനിക്കുന്നതിനു മുൻപ് ഭൂരിപക്ഷം ആളുകളും ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നത് യുക്തിസഹമായ തിരഞ്ഞെടുപ്പായി കണക്കാക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

2022 എങ്ങനെ ?
EV വിപ്ലവം ഇതിനകം തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഞാൻ മുൻപ് സൂചിപ്പിച്ചല്ലോ. എങ്കിലും നിങ്ങൾ ഒരു ഇലക്ട്രിക് കാർ വാങ്ങുവാൻ തയ്യാറല്ലെങ്കിൽ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തില്ല.

ചാർജിംഗ് നെറ്റ്‌വർക്കുകൾ, മുൻ വർഷങ്ങളെ അപേക്ഷിച്ചു മികച്ചതാണെങ്കിലും, ഇപ്പോഴും ഒരുപാട് ഉൾ അമേരിക്ക പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ല. തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രശ്നമാണ്, കാരണം പല EVകൾക്കും ശൈത്യകാലത്ത് അവയുടെ 25% വരെ നഷ്ടപ്പെടും. അതിനാൽതന്നെ നമുക്ക് ഇനിയും മുന്നോട്ടു പോകാനുണ്ട്, പക്ഷേ അത് അധികനാൾ ഉണ്ടാകില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഫോർഡ് എഫ്-150 ലൈറ്റനിംഗ് യുഎസിൽ 2022ൽ റിലീസ് ചെയ്യുമ്പോൾ നമ്മുടെ ഇവിയോടുള്ള ധാരണയ്ക്കും ഒരു വഴിത്തിരിവായി മാറും. F-150 Lightning താങ്ങാനാവുന്ന വിലയിൽ മാത്രമല്ല, $12,500 വരെ ഇൻസെന്റീവുകളും നൽകുമെന്നാണ് അറിയുന്നത്. കൂടാതെ വില ആരംഭിക്കുന്നത് $40,000 മുതലാണ്. പരമ്പരാഗത F-150-നേക്കാൾ കൂടുതൽ കാർഗോ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ചെറിയ ജോബ് സൈറ്റുകളിൽ അത്യാവശ്യം കറണ്ട് ഉല്പാദിപ്പിച്ചുകൊണ്ടു ചെലവേറിയ ജനറേറ്റർ വാടക ലഭിക്കുവാൻ സാധിക്കും. ഒപ്പം 10,000 പൗണ്ട് വരെ വലിക്കുവാൻ ഫോർഡ് എഫ്-150 ലൈറ്റനിംങിന് സാധിക്കും. ഒറ്റ ചാർജിൽ 300 മൈൽ പരിധി ഇത് നൽകുന്നുണ്ട്. പ്രൊഫഷണൽ അല്ലെങ്കിൽ കാഷ്വൽ ഉപയോഗത്തിന് ഇത് ധാരാളം.

ഹ്യുണ്ടായ് അയോണിക് 5 , ടൊയോട്ട BZ4X / സുബാരു സോൾട്ടെറ തുടങ്ങിയ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ വിപണി കൂടുതൽ കാര്യക്ഷമമാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment